മെസ്സി ബാഴ്സ വിടണമെന്ന് റിയോ ഫെർഡിനാന്റ്, കുഴപ്പം ക്ലബിന്റെ തലപ്പത്തിരിക്കുന്നവർക്കെന്ന് കാരഗർ!

തന്റെ കരിയറിലെ ഏറ്റവും വലിയ തോൽവികളിലൊന്നാണ് സൂപ്പർ താരം ലയണൽ മെസ്സി ഇന്നലെ ബയേൺ മ്യൂണിക്കിനോട് ഏറ്റുവാങ്ങിയത്. ബയേണിനോട് 8-2 എന്ന സ്കോറിന് ബാഴ്സ തോൽവി അറിഞ്ഞപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ മെസ്സി മൈതാനത്തുണ്ടായിരുന്നു. സമ്മർദ്ദഘട്ടങ്ങൾ മെസ്സിയെ തളർത്തുന്നു എന്ന വാദത്തെ ശരിവെക്കുന്നതായിരുന്നു ഇന്നലത്തെ മെസ്സിയുടെ സമീപനം. എന്നാലിപ്പോഴിതാ മെസ്സിയോട് ക്ലബ് വിടുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലീഷ് ഇതിഹാസമായ റിയോ ഫെർഡിനാന്റ്. ഇന്നലത്തെ മത്സരത്തിന് ശേഷം ബിട്ടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. പെട്ടന്ന് ജീവിതത്തിലേക്ക് കടന്നു വരികയും അത്പോലെ തന്നെ ഇറങ്ങി പോവുകയും ചെയ്യുന്ന കാര്യമാണ് ഫുട്ബോൾ എന്നും അത് തന്നെ ശരിയായ തീരുമാനങ്ങൾ എടുക്കണമെന്നും ഇദ്ദേഹം ഉപദേശിച്ചു. ഇനിയും ബാഴ്‌സയിൽ തുടർന്നാൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട എന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം കുഴപ്പം ക്ലബിന്റെ തലപ്പത്ത് ഇരിക്കുന്ന ബർതോമ്യു അടക്കമുള്ളവർക്കാണെന്ന് മുൻ ലിവർപൂൾ ഇതിഹാസം ജാമി കാരഗർ. മത്സരശേഷം സിബിഎസ് സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എഫ്സി ബാഴ്സലോണയുടെ തലപ്പത്ത് തന്നെ അഴിച്ചു പണി ആവിശ്യമാണ് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. പ്രസിഡന്റ്‌ ബർതോമ്യു അടക്കമുള്ളവർ ആത്മപരിശോധന നടത്തണമെന്നും ഇദ്ദേഹം അറിയിച്ചു. പരിശീലകൻ സെറ്റിയന്റെ കാര്യത്തിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പരിശീലകനായി തുടരാൻ ഒരു സാധ്യതയുമില്ലെന്നും ഇദ്ദേഹം അറിയിച്ചു. ഒരു വലിയ ക്ലബാവുമ്പോൾ പെട്ടന്ന് തീരുമാനങ്ങൾ കൈകൊണ്ട് ആരാധകരെ സന്തോഷിപ്പിക്കുകയാണ് വേണ്ടതെന്നും എന്നാൽ ബാഴ്സക്ക് അതിനുള്ള പ്രാപ്‍തി ഇല്ലെന്നും ഇദ്ദേഹം ആരോപിച്ചു. ബാഴ്സയുടെ തോൽവിക്ക് കാരണം സെറ്റിയൻ മാത്രമല്ലെന്നും ബാഴ്സ മാനേജ്മെന്റ് കൂടി ആണെന്നും ഇദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *