മെസ്സി ബാഴ്സയുമായി കരാറിൽ എത്തിയെന്ന വാർത്ത, പ്രതികരിച്ച് മെസ്സിയുടെ ക്യാമ്പ്!
ലയണൽ മെസ്സിയുടെ ഭാവിയെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ പ്രചരിക്കുന്ന ഒരു സമയമാണിത്. ലയണൽ മെസ്സി അടുത്ത സീസണിൽ ബാഴ്സക്ക് വേണ്ടി കളിക്കുമെന്ന റൂമറാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. പ്രമുഖ ജേണലിസ്റ്റായ വെറോണിക്ക ബ്രുണാട്ടി ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ,ബാഴ്സയിലേക്ക് തിരിച്ചെത്തുന്നത് വലിയ രൂപത്തിൽ ചർച്ചയാവുകയും ചെയ്തു.
എന്നാൽ ഈ റൂമറുകളോട് മെസ്സിയുടെ ക്യാമ്പ് തന്നെ പ്രതികരിച്ചിട്ടുണ്ട്. മെസ്സിയുടെ ക്യാമ്പിന്റെ ഉദ്ധരിച്ചുകൊണ്ട് Tyc സ്പോർട്സിന്റെ പ്രമുഖ അർജന്റൈൻ ജേണലിസ്റ്റായ ഗാസ്റ്റൻ എഡുളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ബാഴ്സയുമായി മെസ്സി കരാറിൽ എത്തി എന്നുള്ള കാര്യം മെസ്സിയുടെ ക്യാമ്പ് പൂർണ്ണമായും നിഷേധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഗാസ്റ്റൻ എഡുളിന്റെ വാക്കുകൾ ഇങ്ങനെയാണ്.
PSG Star’s Camp Smash Rumors Over Possible Return to Barcelona https://t.co/sIKkpMJHR2
— PSG Talk (@PSGTalk) October 4, 2022
” ബാഴ്സയുമായി കരാറിൽ എത്തി എന്നുള്ള കാര്യം ലയണൽ മെസ്സിയുടെ ക്യാമ്പ് ഇപ്പോൾ നിഷേധിച്ചിട്ടുണ്ട്.ഈ ഇൻഫർമേഷൻ ക്ലബ്ബിൽ നിന്നും വന്നതാണ്. മെസ്സി ഇപ്പോൾ ചിന്തിക്കുന്നത് പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗിനെ കുറിച്ചും വരുന്ന ഖത്തർ വേൾഡ് കപ്പിനെ കുറിച്ചുമാണ്. അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ വേണ്ടി പിഎസ്ജി എല്ലാ സജീകരണങ്ങളും നടത്തുന്നുണ്ട് ” ഇതാണിപ്പോൾ ഗാസ്റ്റൻ എഡ്യൂൾ പറഞ്ഞിട്ടുള്ളത്.
അടുത്ത സീസണിൽ എവിടെ കളിക്കും എന്നുള്ള കാര്യത്തിൽ മെസ്സി ഇപ്പോൾ ചിന്തിക്കുന്നേയില്ല. വരുന്ന ഖത്തർ വേൾഡ് കപ്പിൽ മാത്രമാണ് മെസ്സി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മെസ്സിയുടെ നായകത്വത്തിൽ ഉള്ള അർജന്റീനക്ക് ഇത്തവണ വലിയ സാധ്യതകളാണ് കൽപ്പിക്കപ്പെടുന്നത്.