മെസ്സി ബാഴ്സയിലേക്ക് മടങ്ങിയെത്തുന്നു, സെലിബ്രേഷനിൽ പങ്കെടുക്കും!

എഫ്സി ബാഴ്സലോണയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസ്സി. കരിയറിന്റെ സിംഹഭാഗവും അദ്ദേഹം ബാഴ്സലോണക്ക് വേണ്ടിയാണ് ചിലവഴിച്ചിട്ടുള്ളത്.ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകളും കിരീടങ്ങളുമൊക്കെ നേടിയിട്ടുള്ള താരം ലയണൽ മെസ്സിയാണ്. പിന്നീട് 2021ൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അദ്ദേഹത്തിന് ക്ലബ് വിടേണ്ടി വന്നിരുന്നു.

ഇനി ഒരു താരം എന്ന നിലയിൽ മെസ്സി ബാഴ്സയിലേക്ക് മടങ്ങിയെത്തില്ല. അത് മെസ്സി തന്നെ സ്ഥിരീകരിച്ച കാര്യമായിരുന്നു. തന്റെ യൂറോപ്യൻ ഫുട്ബോൾ അവസാനിച്ചു എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. എന്നാൽ മെസ്സി ബാഴ്സലോണയിലേക്ക് ഒരു അതിഥിയായി കൊണ്ട് മടങ്ങിയെത്തുന്നുണ്ട്.അത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകഴിഞ്ഞു.

ഈ നവംബർ 29 ആം തീയതി ബാഴ്സലോണ തങ്ങളുടെ 125 ആനിവേഴ്സറി ആഘോഷിക്കുന്നുണ്ട്. ബാഴ്സലോണയിലെ ലിസൗ തിയേറ്ററിൽ വെച്ചുകൊണ്ടാണ് ഈ പരിപാടി നടക്കുന്നത്. ബാഴ്സ പ്രസിഡണ്ടായ ജോയൻ ലാപോർട്ട ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട വ്യക്തികളെയും ഈ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ലയണൽ മെസ്സിയെയും ഈ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ഈ ക്ഷണം സ്വീകരിച്ചുകൊണ്ട് മെസ്സി ബാഴ്സയുടെ ഈ പ്രോഗ്രാമിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചാവി,ഇനിയേസ്റ്റ,പെപ് ഗാർഡിയോള തുടങ്ങിയവർ എല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ടുകൾ. ക്ലബ്ബ് വിട്ടതിനുശേഷം മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് ഇതുവരെ മറ്റൊന്നിനും വേണ്ടി തിരിച്ചു വന്നിട്ടില്ല. അദ്ദേഹത്തിന്റെ ആദ്യത്തെ പരിപാടിയായിരിക്കും ഇത്. ഏതായാലും മെസ്സി പങ്കെടുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെസ്സിയുടെ ഈ സീസൺ അവസാനിച്ചിട്ടുണ്ട്.നിലവിൽ അദ്ദേഹം വെക്കേഷനിലാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *