മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമോ? യെസ് പറഞ്ഞ് പ്രസിഡന്റ്‌.

സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിന് ശേഷം പിഎസ്ജി വിടാൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത കാര്യമാണ്. മെസ്സി പാരിസിൽ ഒട്ടും സന്തുഷ്ടനല്ല. കഴിഞ്ഞ മത്സരത്തിലും ആരാധകരെ അഭിവാദ്യം ചെയ്യാതെ ഡ്രസ്സിംഗ് റൂമിലേക്ക് പോയിരുന്നു.

ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സക്ക് താല്പര്യമുണ്ട് എന്ന് മാത്രമല്ല അവർ അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.മെസ്സിയെ തിരികെ എത്തിക്കാൻ വേണ്ടി സാധ്യമായതെല്ലാം ചെയ്യും എന്നുള്ള ഉറപ്പ് ബാഴ്സ അധികൃതർ ആരാധകർക്ക് നൽകുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ ബാഴ്സ പരിഹരിക്കാൻ ശ്രമിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ഗാലറിയിൽ വെച്ചുകൊണ്ട് ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ടയോട് ഒരു ആരാധകൻ ചോദ്യം ചോദിച്ചിരുന്നു. അതായത് ലയണൽ മെസ്സി തിരികെ എത്തുമോ എന്നായിരുന്നു ചോദ്യം.Yes എന്നാണ് ലാപോർട്ട ഒറ്റവാക്കിൽ മറുപടി പറഞ്ഞിട്ടുള്ളത്. ബാഴ്സ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ആവേശവും സന്തോഷവും പകരുന്ന ഒരു മറുപടിയായിരുന്നു.

ലയണൽ മെസ്സിക്ക് സൗദി അറേബ്യയിൽ നിന്നും അമേരിക്കയിൽ നിന്നും ഒക്കെ ഓഫറുകൾ ഉണ്ട്. കോൺട്രാക്ട് പുതുക്കാൻ വേണ്ടിയുള്ള ഓഫർ പിഎസ്ജി നൽകിയിട്ടുമുണ്ട്. എന്നാൽ ഇതൊന്നും ഇതുവരെ മെസ്സി പരിഗണിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *