മെസ്സി തന്നെ താരം, ബാഴ്സ-മയ്യോർക്ക മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം
ഏകദേശം നൂറ് ദിവസത്തിന് ശേഷം മെസ്സി കളത്തിലിറങ്ങുമ്പോൾ ആരാധകർക്ക് ചെറിയൊരു ആശങ്കയുണ്ടായിരുന്നു. കൂടാതെ അവസാനമായി പരിക്കുകളെ പറ്റിയുള്ള വാർത്തകളും പുറത്തുവന്നപ്പോൾ ആരാധകരുടെ ആശങ്ക വർധിച്ചു. താരത്തിന് തിളങ്ങാനാവുമോ എന്നായിരുന്നു ചിലരുടെയെങ്കിലും ആശങ്ക. എന്നാൽ ഇവകളെയെല്ലാം അസ്ഥാനത്താക്കി കൊണ്ടായിരുന്നു മെസ്സിയുടെ ഗംഭീരപ്രകടനം. തുടക്കം മുതൽ ഒടുക്കം വരെ മത്സരത്തിന്റെ ഗതി മെസ്സി എന്ന താരത്തിന്റെ നിയന്ത്രണത്തിലായിരുന്നു. പൊതുവെ ദുർബലരായ മയ്യോർക്കെതിരെ അവരുടെ മൈതാനത്ത് മെസ്സി തകർപ്പൻ പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി ടീമിനെ മെസ്സി മുന്നിൽ നിന്ന് തന്നെ നയിച്ചു. ഇതിനാൽ തന്നെ ഈ ഗംഭീരപ്രകടനത്തിന് ഹൂ സ്കോർഡ് ഡോട്ട് കോം റേറ്റിംഗ് നൽകിയത് പത്താണ്. അതായത് ഒരു താരത്തിന് ലഭിക്കാവുന്ന മുഴുവൻ മാർക്കും മെസ്സി നേടിയെടുത്തു. മെസ്സിക്ക് പിന്നിൽ കൂടുതൽ റേറ്റിംഗ് നേടിയത് ജോർദി ആൽബയാണ്. 8.9 ആണ് താരത്തിന്റെ റേറ്റിംഗ്. ഒരു ഗോളും ഒരു അസിസ്റ്റും താരം സ്വന്തം പേരിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. അതേ സമയം മറുഭാഗത്ത് സെവിയ്യക്കാണ് ഏറ്റവും കൂടുതൽ റേറ്റിംഗ്. 7.2 ആണ് താരത്തിന് ഹൂ സ്കോർഡ് ഡോട്ട് കോം റേറ്റിംഗ് നൽകിയിരിക്കുന്നത്.
As good as the nutmeg was, the #Messi hair, slo mo flow even better. pic.twitter.com/moYfGnW84U
— Maximiliano Bretos (@MaxBretosSports) June 13, 2020
ഇന്നലത്തെ മത്സരത്തിലെ ബാഴ്സ താരങ്ങളുടെ റേറ്റിംഗ് ഇങ്ങനെയാണ്..
ബ്രൈത്വെയിറ്റ് : 7.9
മെസ്സി : 10
ഗ്രീസ്മാൻ : 6.9
ഡിജോംഗ് : 6.9
ബുസ്കെറ്റ്സ് : 7.1
വിദാൽ : 7.7
ആൽബ : 8.9
റൊണാൾഡ് : 7.4
പിക്വെ : 7.8
റോബർട്ടോ : 7.0
ടെർസ്റ്റീഗൻ : 7.4
സുവാരസ്(സബ്) : 7.0
ഫിർപ്പോ(സബ്) : 6.4
സെമെടോ(സബ്) : 6.4
റാക്കിറ്റിച്(സബ്) : 7.2
ആർതർ(സബ്) : 6.7
ഇന്നലത്തെ മത്സരത്തിലെ മയ്യോർക്ക താരങ്ങളുടെ റേറ്റിംഗ് ഇങ്ങനെയാണ്..
ബുദിമർ : 6.3
ഹെർണാണ്ടസ് : 6.3
കുബോ : 6.4
പെഡ്രാസ : 6.0
സെവിയ്യ : 7.2
റോഡ്രിഗസ് : 5.9
പോസൊ : 5.9
വാലിയന്റ് : 5.9
റെയിലോ : 5.7
സാസ്ട്രെ : 5.6
റൈന : 6.0
ജൂനിയർ(സബ്) : 6.1
ഗേമസ്(സബ്) : 6.4
പ്രാറ്റ്സ്(സബ്) : 5.9
ബാബ(സബ്) : 6.4
സാലിബർ(സബ്) : 6.1
Messi shine in Barcelona's La Liga restart with massive contribution
— The Blast Online News (@OnlineBlast) June 13, 2020
1⃣ Goal ⚽
2⃣ Assists 🎯#Messi pic.twitter.com/mWu5P3OAnB