മെസ്സി-ക്രിസ്റ്റ്യാനോ എന്നിവരുടെ സ്ഥാനത്തിന് വേണ്ടി പോരാടുന്നത് എംബപ്പേയും ബെല്ലിങ്ങ്ഹാമും: ഫാബിയോ കാപ്പെല്ലോ

ഈ സീസണിൽ റയൽ മാഡ്രിഡിലേക്ക് എത്തിയ ജൂഡ് ബെല്ലിങ്ങ്ഹാം തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ നടത്തി കൊണ്ടിരിക്കുന്നത്.ലാലിഗയിൽ 18 കളിച്ച താരം 14 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല കോപ്പ ട്രോഫിയും ഗോൾഡൻ ബോയ് അവാർഡും സ്വന്തമാക്കിയത് ബെല്ലിങ്ങ്ഹാം തന്നെയാണ്. സ്വപ്ന സമാനമായ ഒരു തുടക്കമാണ് ബെല്ലിങ്ങ്ഹാമിന് റയൽ മാഡ്രിഡിൽ ലഭിച്ചിട്ടുള്ളത്.

ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് മുൻ റയൽ മാഡ്രിഡ് പരിശീലകനായിരുന്ന ഫാബിയോ കാപ്പെല്ലോ രംഗത്ത് വന്നിട്ടുണ്ട്.അതായത് സൂപ്പർ താരങ്ങളായ ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ സ്ഥാനത്തിന് വേണ്ടി ഫൈറ്റ് ചെയ്യുന്നത് എംബപ്പേയും ബെല്ലിങ്ങ്ഹാമുമാണ് എന്നാണ് കാപ്പെല്ലോ പറഞ്ഞിട്ടുള്ളത്.ഹാലന്റിനെ അദ്ദേഹം ഒഴിവാക്കുകയും ചെയ്തു.കാപ്പല്ലോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” നിലവിൽ ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെപ്പോലെ പോരാടുന്നത് ഫുട്ബോൾ ലോകത്ത് എംബപ്പേയും ബെല്ലിങ്ങ്ഹാമുമാണ്.ഹാലണ്ടില്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.ബെല്ലിങ്ങ്ഹാം ഒരു കമ്പ്ലീറ്റ് പ്ലെയറാണ്.എങ്ങനെയാണ് കാര്യങ്ങൾ ചെയ്യേണ്ടത് എന്നുള്ളത് കൃത്യമായി അദ്ദേഹത്തിന് അറിയാം. ഹൈ ലെവലിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്.ഡിഫറെൻസുകൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിയുന്നു. നമുക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നു. അദ്ദേഹത്തിന്റെ ചില പാസുകളും ചലനങ്ങളും അതുല്യമാണ് “ഇതാണ് കാപ്പെല്ലോ പറഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡിൽ ഇതിനോടകം തന്നെ ചില റെക്കോർഡുകൾ സ്വന്തമാക്കാൻ ബെല്ലിങ്ങ്ഹാമിന് സാധിച്ചിട്ടുണ്ട്.മാത്രമല്ല ക്ലബ്ബിനോടൊപ്പം ആദ്യ കിരീടം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു.ഇനിയും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു ബെല്ലിങ്ങ്ഹാം ഇതേക്കുറിച്ച് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *