മെസ്സി-ക്രിസ്റ്റ്യാനോ എന്നിവരുടെ സിംഹാസനം കയ്യടക്കാനാണ് ബെല്ലിങ്ഹാം വരുന്നത്: ഗൂട്ടി

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ജൂഡ് ബെല്ലിങ്ഹാം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ എത്തിയത്. 103 മില്യൺ യൂറോയാണ് അദ്ദേഹത്തിന് വേണ്ടി റയൽ മാഡ്രിഡ് ചിലവഴിച്ചത്.അത്ഭുതകരമായ ഒരു തുടക്കം തന്നെയാണ് അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. 10 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഇതിനോടകം തന്നെ ബെല്ലിങ്ഹാം സ്വന്തമാക്കി കഴിഞ്ഞു.

ഒരു മിഡ്‌ഫീൽഡറാണ് ഇപ്പോൾതന്നെ 10 ഗോളുകൾ പൂർത്തിയാക്കിയത് എന്നത് ഏവരെയും അതിശയിപ്പിക്കുന്നുണ്ട്.എന്നാൽ റയൽ മാഡ്രിഡ് ഇതിഹാസമായ ഗൂട്ടി ഇക്കാര്യത്തിൽ ചില അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതായത് മെസ്സി-ക്രിസ്റ്റ്യാനോ എന്നിവർ ഒഴിച്ചിട്ട സിംഹാസനം കയ്യടക്കാനാണ് ബെല്ലിങ്ഹാം വരുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.എംബപ്പേ,ഹാലന്റ്,വിനീഷ്യസ് എന്നിവരെയൊക്കെ മറികടക്കാൻ അദ്ദേഹം ശ്രമിക്കുമെന്നും ഗൂട്ടി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബെല്ലിങ്ഹാമിനെ റയൽ മാഡ്രിഡ് ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.കാരണം അദ്ദേഹം വളരെയധികം ആഗ്രഹിച്ചു കൊണ്ടാണ് ഈ ക്ലബ്ബിലേക്ക് എത്തിയത്.എന്നാൽ മറ്റൊരു താരത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല, പല വിവാദങ്ങളും നിലനിൽക്കുന്നുണ്ട്.ബെല്ലിങ്ഹാം അവിശ്വസനീയമായ പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്.എംബപ്പേ,വിനി,ഹാലന്റ് എന്നിവരൊക്കെ അവരുടേതായ സിംഹാസനങ്ങൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.എന്നാൽ മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരുടെ സിംഹാസനങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ് എന്നത് മനസ്സിലാക്കിയത് ബെല്ലിങ്ഹാമാണ്,അത് നേടാൻ വേണ്ടിയാണ് അദ്ദേഹം ശ്രമിക്കുന്നത് ” ഗൂട്ടി പറഞ്ഞു.

ഈ വർഷത്തെ ഗോൾഡൻ ബോയ് പുരസ്കാരത്തിന് വേണ്ടി സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ബെല്ലിങ്ഹാം.നിലവിൽ ഇംഗ്ലീഷ് ദേശീയ ടീമിനോടൊപ്പം ആണ് അദ്ദേഹം ഉള്ളത്. ഓസ്ട്രേലിയ,ഇറ്റലി എന്നിവർക്കെതിരെയാണ് ഇംഗ്ലണ്ട് ഇന്റർനാഷണൽ ബ്രേക്കിൽ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *