മെസ്സിയോട് ഒരു ഹലോ പോലും പറയാൻ സാധിച്ചില്ല, സങ്കടത്തോടെ ഡീപേ പറയുന്നു!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലിയോണിൽ നിന്നും ഫ്രീ ഏജന്റായി കൊണ്ട് മെംഫിസ് ഡീപേ എഫ്സി ബാഴ്സലോണയിൽ എത്തിയത്. തുടർന്ന് താരം പ്രീ സീസണിൽ ബാഴ്‌സക്ക് വേണ്ടി കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സൂപ്പർ താരമായ ലയണൽ മെസ്സിയാവട്ടെ പ്രീ സീസണിൽ ബാഴ്‌സക്കൊപ്പമുണ്ടായിരുന്നില്ല. അത് മാത്രമല്ല, പിന്നീട് താരം ക്ലബ്ബിനോട് വിടപറഞ്ഞ് പിഎസ്ജിയിലേക്ക് ചേക്കേറുകയും ചെയ്തു. ചുരുക്കത്തിൽ മെസ്സിക്കൊപ്പം കളിക്കണമെന്ന് ആഗ്രഹിച്ച ഡീപേക്ക് അദ്ദേഹത്തെ ഒന്ന് പരിചയപ്പെടാൻ പോലും സാധിച്ചില്ല എന്നുള്ളതാണ് യാഥാർഥ്യം. ഈയൊരു സങ്കടം ഡീപേ തുറന്ന് പറയുകയും ചെയ്തിരുന്നു. തനിക്ക് മെസ്സിയോട് ഒരു ഹലോ പോലും പറയാൻ സാധിച്ചില്ല എന്നാണ് ഡീപേ അറിയിച്ചത്.കഴിഞ്ഞ ദിവസം എൽ പീരിയോഡിക്കോ എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എനിക്ക് മെസ്സിയെ ഒന്ന് അടുത്തറിയാൻ പോലും സാധിച്ചില്ല.കോപ്പ അമേരിക്ക ഉണ്ടായതിനാൽ അദ്ദേഹം പ്രീ സീസണിന് വൈകിയാണ് വന്നത്.അത്കൊണ്ട് തന്നെ അദ്ദേഹത്തോട് എനിക്ക് ഒരു ഹലോ പോലും പറയാൻ സാധിച്ചില്ല ” ഇതാണ് ഡീപേ മെസ്സിയെ കുറിച്ച് പറഞ്ഞത്.
'I couldn’t even say hello to him' – Depay missed Messi at Barcelona but is enjoying working with Dest https://t.co/zSf4vRbPk1 pic.twitter.com/3e5mqmhZ5G
— Goal Africa (@GoalAfrica) August 20, 2021
അതേസമയം പരിശീലകൻ കൂമാനെ കുറിച്ചും ടീമിലെ തന്റെ റോളിനെ കുറിച്ചും ഡീപേ പരാമർശിച്ചിട്ടുണ്ട്. അതിങ്ങനെയാണ്. ” കളത്തിനകത് എന്തെങ്കിലും എക്സ്ട്രാ നൽകാനാണ് ഞാൻ ശ്രമിക്കുന്നത്.ടീമിന് പ്രധാനപ്പെട്ടതും സന്തോഷം നൽകുന്നതുമായ കാര്യങ്ങൾ നൽകാൻ ഞാൻ ശ്രമിക്കും.ഇവിടുത്തെ ആരാധകരുടെ സാന്നിധ്യം അസാധാരണമാണ്.അതെന്നെ കൂടുതൽ ഊർജ്ജവാനാക്കുന്നു.അത് തുടരാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അവരെ ആസ്വദിപ്പിക്കാൻ വേണ്ടി ഞാൻ എന്റെ പരമാവധി നൽകും.കൂമാൻ എന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയാം.ഞാൻ എന്താണ് ചെയ്യേണ്ടത് എന്നും എനിക്കറിയാം. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി വളരെ പ്രധാനപ്പെട്ടതാണ് ” ഡീപേ പറഞ്ഞു. മെസ്സിയുടെ അഭാവത്തിൽ ആരാധകരുടെ പ്രതീക്ഷകൾ ഡീപേയുടെ കാലുകളിലാണ്.