മെസ്സിയേയും CR7നേയും മാതൃകയാക്കരുത്: നെക്സ്റ്റ് മെസ്സി എന്നറിയപ്പെട്ട ബോയൻ പറയുന്നു!

2007 മുതൽ 2011 വരെ ബാഴ്സലോണക്ക് വേണ്ടി കളിച്ചിട്ടുള്ള മുന്നേറ്റ നിര താരമാണ് ബോയൻ.ഒരു വണ്ടർ കിഡ് തന്നെയായിരുന്നു അന്ന് അദ്ദേഹം.അടുത്ത മെസ്സി എന്നുപോലും അദ്ദേഹം പറയപ്പെട്ടിരുന്നു. പക്ഷേ ബോയന് തനിക്ക് ലഭിച്ച ഹൈപ്പിനോട് നീതിപുലർത്താൻ പിന്നീട് സാധിക്കാതെ പോവുകയായിരുന്നു. ബാഴ്സ വിട്ടശേഷം പല ക്ലബ്ബുകൾക്ക് വേണ്ടിയും ബോയൻ കളിച്ചിരുന്നു.

തുടർന്ന് കഴിഞ്ഞ മാർച്ച് മാസത്തിൽ അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചു പ്രഖ്യാപിച്ചു. ഇപ്പോൾ ബാഴ്സലോണയിൽ കോർഡിനേറ്ററായി കൊണ്ട് പ്രവർത്തിക്കുകയാണ് ബോയൻ. കഴിഞ്ഞ ദിവസം AS ന് നൽകിയ അഭിമുഖത്തിൽ ബോയൻ മെസ്സിയെയും റൊണാൾഡോയെയും കുറിച്ച് സംസാരിച്ചിട്ടുണ്ട്. യുവതാരങ്ങൾ അവരെ മാതൃകയാക്കരുത് എന്നാണ് ബോയൻ പറഞ്ഞിട്ടുള്ളത്.അതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.ബോയന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയോ കേവലം സാധാരണ താരങ്ങൾ അല്ല.അവർക്ക് ഒരിക്കലും തന്നെ യുവ താരങ്ങൾക്ക് മാതൃകയാവാൻ സാധിക്കില്ല.യുവതാരങ്ങൾ ഈ രണ്ടു താരങ്ങളെയും മാതൃകയാക്കരുത്.കാരണം അവർ അസാധാരണങ്ങളായ താരങ്ങളാണ്. സക്സസ് എന്നാൽ അതല്ല. മെസ്സിക്കും റൊണാൾഡോക്കും ലഭിച്ചത്,അത് അവർക്ക് മാത്രം ലഭിക്കുന്ന ഒന്നാണ്. സക്സസ് എന്നതിന് പലവിധ മാനദണ്ഡങ്ങളുമുണ്ട്. നിങ്ങൾ ഹൊസെലുവിലേക്ക് നോക്കൂ.33 വയസ്സിൽ റയൽ മാഡ്രിഡിലേക്ക് എത്തി അദ്ദേഹം ഗോളടിക്കുന്നു. ഇത്തരം സാഹചര്യങ്ങളും സക്സസാണ് “ഇതാണ് ബോയൻ പറഞ്ഞിട്ടുള്ളത്.

അതായത് അസാധാരണ താരങ്ങളെ മാതൃകയാക്കിയത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ല എന്നാണ് ബോയൻ വ്യക്തമാക്കുന്നത്. ലാ മാസിയക്കും ബാഴ്സലോണക്കും ഇടയിലുള്ള കോർഡിനേറ്റർ ആയി കൊണ്ടാണ് ബോയൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.മിലാൻ,അയാക്സ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും ഈ താരം കളിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *