മെസ്സിയെ പോലെയാണ് അവർ ട്രീറ്റ് ചെയ്യുന്നത്,പക്ഷേ മെസ്സിയല്ലെന്ന് മനസ്സിലാക്കണം:ഗുലറിന് സ്വന്തം പരിശീലകനിൽ നിന്നും വിമർശനം.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സ്പാനിഷ് വമ്പൻമാരായ മാഡ്രിഡ് തുർക്കിഷ് മെസ്സി എന്നറിയപ്പെടുന്ന ആർദ ഗുലറിനെ സ്വന്തമാക്കിയത്. എഫ്സി ബാഴ്സലോണ അദ്ദേഹത്തിനുവേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും റയൽ മാഡ്രിഡ് അവരെ പരാജയപ്പെടുത്തുകയായിരുന്നു.റയലിനൊപ്പം പരിശീലനം ആരംഭിച്ച ഗുലർ ക്ലബ്ബിലെ എല്ലാവരെയും ഇമ്പ്രസ് ചെയ്യിച്ചതായാണ് പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ.

മുന്നേറ്റ നിരയിലും മധ്യനിരയിലും ഒരുപോലെ തിളങ്ങുന്നതിനാലാണ് തുർക്കിഷ് മെസ്സി എന്ന വിശേഷണം ഗുലറിന് ലഭിച്ചിട്ടുള്ളത്. തുർക്കിയുടെ ദേശീയ ടീമിന് വേണ്ടി ഗുലർ കളിച്ചിട്ടുണ്ട്. എന്നാൽ അവിടുത്തെ പരിശീലകനായ സ്റ്റെഫാൻ കുൻസ് ഗുലറിനെ വിമർശിച്ചിട്ടുണ്ട്. അതായത് മെസ്സിയെ പോലെയാണ് റയൽ ഗുലറിനെ ട്രീറ്റ് ചെയ്യുന്നതെന്നും എന്നാൽ അദ്ദേഹം മെസ്സി അല്ല എന്നുള്ളത് മനസ്സിലാക്കണമെന്നുമാണ് സ്റ്റെഫാൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ റെലെവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ആർദ ഗുലറിനെ അവർ എല്ലാവരും ട്രീറ്റ് ചെയ്യുന്നത് മെസ്സിയെ പോലെയാണ്.എന്നാൽ അദ്ദേഹം മെസ്സി അല്ല,ഇതുവരെ മെസ്സിയായിട്ടുമില്ല. ടാലന്റ് മാത്രം ഉണ്ടായിട്ട് കാര്യമില്ല.ഇനിയും ഒരുപാട് വർക്ക് ചെയ്യേണ്ടതുണ്ട്. തന്റെ ശാരീരിക ക്ഷമതയും ദൃഢതയും അദ്ദേഹം വർദ്ധിപ്പിക്കേണ്ടതുണ്ട് ” ഇതാണ് തുർക്കിയുടെ പരിശീലകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്.

ഇതിനെ അനുകൂലിച്ചുകൊണ്ട് പ്രതികൂലിച്ചു കൊണ്ടും പലരും രംഗത്ത് വരുന്നുണ്ട്. അതായത് താരത്തിന്റെ ഹൈപ്പ് കുറക്കാൻ വേണ്ടിയും താരത്തിന്മേലുള്ള പ്രതീക്ഷകളുടെ അമിതഭാരം കുറക്കാൻ വേണ്ടിയുമാണ് ഇത്തരത്തിലുള്ള ഒരു പ്രസ്താവന തുർക്കി പരിശീലകൻ നടത്തിയത് എന്നാണ് ചിലരുടെ നിരീക്ഷണം. എന്നാൽ ഗുലറിന്റെ പരിശീലകൻ തന്നെ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ സംസാരിച്ചത് ശരിയായില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ഏതായാലും താരത്തിന് റയലിൽ തന്റെ പ്രതിഭ തെളിയിക്കാനുള്ള അവസരങ്ങൾ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *