മെസ്സിയെ തിരികെയെത്തിക്കണമെന്ന് സാവിയും,അടുത്ത സീസണിൽ മെസ്സി ബാഴ്സക്ക് വേണ്ടി വീണ്ടും കളിക്കുമോ?
സൂപ്പർ താരം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട നടത്തിയ പ്രസ്താവന വലിയ രൂപത്തിൽ ഫുട്ബോൾ ലോകത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു.മെസ്സിയുടെ ബാഴ്സയിലെ അദ്ധ്യായം അവസാനിച്ചിട്ടില്ല എന്നായിരുന്നു ലാപോർട്ട പറഞ്ഞിരുന്നത്. തനിക്കും ബാഴ്സക്കും മെസ്സിയുടെ ഒരുപാട് കടപ്പാടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഇതോടെ ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തിയേക്കുമെന്നുള്ള റൂമറുകൾ സജീവമായി. ഇപ്പോഴിതാ അതിന് ഊർജ്ജം പകർന്നുകൊണ്ട് മറ്റൊരു റിപ്പോർട്ട് കൂടി പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ലയണൽ മെസ്സിയെ ബാഴ്സയിലേക്ക് തിരികെയെത്തിക്കാൻ പരിശീലകനായ സാവിക്ക് താല്പര്യമുണ്ട്.മെസ്സിയെ തിരികെ കൊണ്ടുവരണമെന്നുള്ള ആവശ്യം സാവി ലാപോർട്ടയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
¡Bomba! En España aseguran que #Xavi pidió el regreso de #Messi
— TyC Sports (@TyCSports) July 24, 2022
Sport publicó que el actual entrenador de #Barcelona pretende que el astro vuelva al club y ya se lo solicitó a Laporta.https://t.co/FDU6DdYaNf
ഈ വരുന്ന സീസണിന് ശേഷമായിരിക്കും മെസ്സിക്ക് വേണ്ടിയുള്ള നീക്കങ്ങൾ ബാഴ്സ ആരംഭിക്കുക. അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസ്സിയെ ടീമിലേക്ക് എത്തിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാൻ സാവി ഇപ്പോൾ ക്ലബ്ബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കളിക്കളത്തിലും സാമ്പത്തികപരമായും മെസ്സിക്ക് ഇനിയും വേണ്ടി ഒരുപാട് കോൺട്രിബ്യൂട്ട് ചെയ്യാൻ സാധിക്കുമെന്നാണ് സാവി വിശ്വസിക്കുന്നത്.
മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണിന് ശേഷം അവസാനിക്കും. ഈ കരാർ പുതുക്കാനുള്ള ശ്രമങ്ങൾക്ക് പിഎസ്ജി തുടക്കം കുറിക്കാനിരിക്കുകയാണ്. എന്നാൽ വേൾഡ് കപ്പിന് ശേഷമായിരിക്കും മെസ്സി തീരുമാനം കൈക്കൊള്ളുക. അതേസമയം മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കിയില്ലെങ്കിൽ അടുത്ത സീസണിൽ മെസ്സിക്ക് ഫ്രീ ഏജന്റായി കൊണ്ട് ബാഴ്സയിൽ എത്താം. അങ്ങനെ മെസ്സി അടുത്ത സീസണിൽ ബാഴ്സയിലെത്തുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.