മെസ്സിയെ എത്തിക്കാൻ സർവ്വതും ചെയ്യും : കാറ്റലൻ ബിസിനസ്മാന്റെ ഉറപ്പ്
ഈ സീസണിന് ശേഷം പിഎസ്ജിയോട് വിടപറയാനുള്ള തീരുമാനം സൂപ്പർതാരം ലയണൽ മെസ്സി നേരത്തെ തന്നെ എടുത്തതാണ്.പക്ഷേ അടുത്ത സീസണിൽ എവിടെ കളിക്കും എന്നതിൽ മാത്രം ഒരു തീരുമാനമായിട്ടില്ല. എഫ് സി ബാഴ്സലോണയിലേക്ക് തിരികെ പോവാനാണ് മെസ്സി ആഗ്രഹിക്കുന്നത്. പക്ഷേ ഈ സീസൺ അവസാനിച്ചതിനുശേഷം മാത്രമാണ് ഇക്കാര്യത്തിൽ മെസ്സിയൊരു ഫൈനൽ ഡിസിഷൻ എടുക്കുക.
ലയണൽ മെസ്സിക്ക് മുന്നിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന്റെ ഒരു ഭീമർ ഓഫറുണ്ട്. 400 മില്യൺ യൂറോയുടെ ഓഫർ 500 മില്യൻ യൂറോയാക്കി ഉയർത്തി എന്ന വാർത്തകൾ ഉണ്ടായിരുന്നു.കാറ്റലൻ ബിസിനസ്മാനായ ജൗമെ റൂറസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാൽ മറ്റൊരു ഉറപ്പു കൂടി അദ്ദേഹം നൽകിയിട്ടുണ്ട്. ലയണൽ മെസ്സിയെ ബാഴ്സയിലേക്ക് തിരികെ എത്തിക്കാൻ സർവ്വതും ചെയ്യുമെന്നുള്ള ഉറപ്പാണ് ആരാധകർക്ക് ഈ ബിസിനസ്മാൻ നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Pedri on Leo Messi's return to Barça: "I see rumours on Messi everywhere… but well, I'd really like Leo's return to Barça", told El Hormiguero. 🔵🔴 #FCB
— Fabrizio Romano (@FabrizioRomano) May 17, 2023
"Of course it depends on the club and on Leo, but… I hope that it will happen". pic.twitter.com/9ppfTloN4Z
” ലയണൽ മെസ്സിക്ക് 500 മില്യൺ യൂറോയുടെ ഒരു ഓഫർ സൗദി അറേബ്യയിൽ നിന്നും ലഭിച്ചിട്ടുണ്ട്. പക്ഷേ അതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. മെസ്സിയെ തിരികെ ബാഴ്സയിലേക്ക് എത്തിക്കാൻ സർവ്വതും ചെയ്യും.മെസ്സി അടുത്ത സീസണിൽ ബാഴ്സക്ക് വേണ്ടി കളിക്കും എന്ന കാര്യത്തിൽ ഉറപ്പു നൽകാൻ എനിക്കാവില്ല. പക്ഷേ അതിനു വേണ്ടി നമുക്ക് പരമാവധി പരിശ്രമിക്കാം ” ഇതാണ് കാറ്റലൻ ബിസിനസ്മാൻ പറഞ്ഞിട്ടുള്ളത്.
ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് നിലവിൽ ബാഴ്സ അകപ്പെട്ടിരിക്കുന്നത്. എന്നാൽ മെസ്സിയെ തിരികെ കൊണ്ടുവരുന്നതിലൂടെ കൂടുതൽ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയും ക്ലബ്ബ് വെച്ച് പുലർത്തുന്നുണ്ട്. മെസ്സിയെ തിരികെയെത്തിക്കാൻ വേണ്ടി പരമാവധി ശ്രമങ്ങൾ ബാഴ്സ നടത്തും എന്നുള്ളത് ക്ലബ്ബ് അധികൃതർ തന്നെ തുറന്നു പറഞ്ഞ കാര്യമാണ്.