മെസ്സിയുമായുള്ള താരതമ്യം പോലും ക്രിസ്റ്റ്യാനോ അർഹിക്കുന്നില്ല, ചരിത്രത്തിലെ മികച്ച താരം മെസ്സിയെന്ന് മുൻ ഇംഗ്ലീഷ് ഇതിഹാസം
ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ തർക്കങ്ങളിലൊന്നാണ് മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ മികച്ചവൻ എന്ന ചോദ്യം. ചിലർക്ക് മെസ്സി മികച്ചവനാകുമ്പോൾ ചിലർക്ക് ക്രിസ്റ്റ്യാനോ മികച്ചവനാകുന്നു. എന്തായാലും കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി ഫുട്ബോൾ ലോകം ഭരിക്കുന്നത് ഇരുവരുമാണ്. ഇപ്പോഴിതാ മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ മികച്ചത് എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ഇംഗ്ലീഷ് ഇതിഹാസവും മുൻ ബാഴ്സ താരവുമായ ഗാരി ലിനേക്കർ. കഴിഞ്ഞ ദിവസം ബിബിസി സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് ലിനേക്കർ ഇരുവരെയും പറ്റി സംസാരിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയുമായുള്ള താരതമ്യം പോലും അർഹിക്കുന്നില്ലെന്നും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Cristiano Ronaldo vs Lionel Messi 'not even close' says Gary Lineker as England hero gushes over Barcelona icon https://t.co/MRgSxPxvdQ
— The Sun Football ⚽ (@TheSunFootball) May 30, 2020
” ആളുകളുടെ ജീവിതത്തിന്റെ ഭാഗമാകുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് മെസ്സിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടം. നിങ്ങൾ ബാഴ്സയെയോ റയലിനെയോ യുവന്റസിന്റെയൊ ആരാധകനായിക്കോട്ടെ.. അതനുസരിച്ചായിരിക്കും നിങ്ങളുടെ തിരഞ്ഞെടുക്കൽ വരിക. ശരിക്കും ഞാൻ റൊണാൾഡോയുടെ ഒരു ആരാധകനാണ്. പക്ഷെ നിങ്ങൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, അവിടെ ഒരു വാദപ്രതിവാദങ്ങൾക്കോ താരതമ്യത്തിനോ സ്ഥാനമില്ല. തീർച്ചയായും മെസ്സിയോട് താരതമ്യം അർഹിക്കുന്നവർ ആരുമില്ല.ഓരോ തവണയും അദ്ദേഹത്തിന്റെ വിരോധികളുടെ കണക്കുകൂട്ടലുകൾ തെറ്റാണെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷമായി ബാഴ്സ ടീം അത്ര മികച്ച രീതിയിൽ അല്ല കളിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ മെസ്സി അദ്ദേഹത്തിന്റെ സംഭാവനകൾ ചെയ്തു കൊണ്ടിരിക്കുന്നു. മെസ്സി ബാഴ്‌സ വിടുകയാണെങ്കിൽ മെസ്സി ക്ലബിനോട് ആത്മാർത്ഥത ഇല്ലാത്തവനാണ് എന്നും പറഞ്ഞ് നിങ്ങൾ കുറ്റപ്പെടുത്തിയേനെ ” ലിനേക്കർ പറഞ്ഞു.
Gary ❤️️ Leo https://t.co/3lphQLDNnQ
— Mirror Football (@MirrorFootball) May 30, 2020