മെസ്സിയുമായി ചർച്ചകൾ നടക്കുന്നുണ്ട് :സ്ഥിരീകരിച്ച് ബാഴ്സ വൈസ് പ്രസിഡന്റ്.

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തും എന്ന റൂമറുകൾ ഇന്നലെ വ്യാപകമായി പുറത്തേക്ക് വന്നിട്ടുണ്ട്. മെസ്സിയെ തിരിച്ചെത്തിക്കാനുള്ള സാധ്യതകൾ ഇപ്പോൾ ബാഴ്സ അന്വേഷിക്കുന്നുണ്ട്. ലയണൽ മെസ്സിക്ക് ബാഴ്സയിലേക്ക് തിരികെയെത്താൻ താല്പര്യമുണ്ട്. ക്ലബ്ബിന്റെ ഓഫറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മെസ്സിയുള്ളത്.

ലയണൽ മെസ്സിയുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നുള്ള കാര്യം ബാഴ്സയുടെ വൈസ് പ്രസിഡണ്ടായ റാഫ യൂസ്റ്റെ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മെസ്സി ബാഴ്സയിലേക്ക് തിരികെ എത്തുന്നതിനേക്കാൾ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട് എന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. വൈസ് പ്രസിഡന്റിന്റെ വാക്കുകൾ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സിക്ക് ഇവിടെ തുടരാൻ കഴിയാതെ പോയതിൽ എനിക്ക് ഇപ്പോഴും നിരാശയുണ്ട്.അദ്ദേഹം ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു. ഞങ്ങൾ ലയണൽ മെസ്സിയുടെ ക്യാമ്പുമായി കോൺടാക്ട് ചെയ്തിട്ടുണ്ട്. മനോഹരമായ സ്റ്റോറികൾക്ക് സന്തോഷകരമായ അന്ത്യം അനിവാര്യമാണ്. തീർച്ചയായും ബാഴ്സക്ക് ഇടയിലും മെസ്സിക്ക് ഇടയിലും ഇപ്പോഴും സ്നേഹം നിലനിൽക്കുന്നുണ്ട് “ഇതാണ് ബാഴ്സയുടെ വൈസ് പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത്.

മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാൻ ഇനി കുറഞ്ഞ മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. കരാർ പുതുക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ മെസ്സി ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *