മെസ്സിയുണ്ട്,മറഡോണയും റൊണാൾഡോയുമില്ല : മികച്ച ബാഴ്സ ഇലവനെ തിരഞ്ഞെടുത്ത് കൂമാൻ!

ബാഴ്സയുടെ ഇതിഹാസ താരങ്ങളിലൊരാളാണ് റൊണാൾഡ് കൂമാൻ എന്നുള്ള കാര്യത്തിൽ ആർക്കും സംശയം കാണില്ല. ബാഴ്സയിലെ ഒരുപാട് ഇതിഹാസങ്ങൾക്കൊപ്പം അദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാൽ പരിശീലകൻ എന്ന നിലയിൽ ബാഴ്സയിൽ തിളങ്ങാൻ കൂമാന് സാധിച്ചിരുന്നില്ല എന്നുള്ളത് മറ്റൊരു യാഥാർത്ഥ്യമാണ്.

ഏതായാലും എഫ്സി ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച ഒരു ഇലവനെ റൊണാൾഡ് കൂമാൻ തിരഞ്ഞെടുത്തിട്ടുണ്ട്. സൂപ്പർ താരം ലയണൽ മെസ്സി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട താരങ്ങൾ ഈ ഇലവനിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം ബാഴ്സയിൽ കളിച്ച ഇതിഹാസങ്ങളായ മറഡോണ, റൊണാൾഡോ നസാരിയോ,റൊമാരിയോ എന്നിവർക്കൊന്നും കൂമാന്റെ ഇലവനിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല.

ഏതായാലും കൂമാന്റെ ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.

ഗോൾകീപ്പറായി കൊണ്ട് അണ്ടോണി സുബിസറേറ്റയെയാണ് കൂമാൻ തിരഞ്ഞെടുത്തിട്ടുള്ളത്.ഡാനി ആൽവസ്,കാർലോസ് പുയോൾ,ഹവിയർ മഷെരാനോ,ജോർദി ആൽബ എന്നിവരെയാണ് പ്രതിരോധ നിരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇനി മധ്യനിരയിലേക്ക് വരുമ്പോൾ യോഹൻ നീസ്കെൻസ്,സാവി ഹെർണാണ്ടസ്,ആൻഡ്രസ് ഇനിയേസ്റ്റ എന്നിവരെയാണ് കൂമാൻ ഉൾപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസ്സി മുന്നേറ്റ നിരയിലുണ്ട്.മെസ്സിക്കൊപ്പം യൊഹാൻ ക്രൈഫ്,ഹ്രിസ്റ്റോ സ്റ്റോയിച്ച്കോവ് എന്നിവരെയാണ് കൂമാൻ തിരഞ്ഞെടുത്തിട്ടുള്ളത്.ഇതാണ് അദ്ദേഹത്തിന്റെ ഇലവൻ.

ബാഴ്സയുടെ പരിശീലക സ്ഥാനത്ത് നിന്നും നീക്കിയതിന് ശേഷം കൂമാൻ ഇതുവരെ ഒരു ക്ലബ്ബിനെയും ഏറ്റെടുത്തിട്ടില്ല.നെതർലാന്റ്സിന്റെ പരിശീലകനാവുമെന്ന് റൂമർ ഉണ്ടായിരുന്നുവെങ്കിലും വാൻ ഗാലാണ് നിലവിൽ അവരെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *