മെസ്സിയുടെ സ്ഥാനം ഗ്രീസ്‌മാനോ? പ്രധാനപ്പെട്ട റോൾ ഗ്രീസ്‌മാനെന്ന് കൂമാൻ !

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്‌ വിടാനുള്ള ഒരുക്കത്തിലാണ് എന്നുള്ളത് പകൽ പോലെ വ്യക്തമായ കാര്യമാണ്. പുതിയ പരിശീലകൻ റൊണാൾഡ് കൂമാനോ പ്രസിഡന്റ്‌ ബർതോമ്യുവിനോ ഇതുവരെ താരത്തെ പറഞ്ഞു തൃപ്തിപ്പെടുത്തി ബാഴ്സയിൽ തുടരുമെന്ന് സമ്മതിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ മെസ്സി ബാഴ്സ വിടാനുള്ള സാധ്യത കുറച്ചൊന്നുമല്ല. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന രൂപത്തിലാണ് പുതിയ പരിശീലകൻ റൊണാൾഡ് കൂമാൻ നീങ്ങുന്നതെന്ന് റിപ്പോർട്ടുകൾ. മെസ്സി ക്ലബിൽ തുടർന്നാലും ഇല്ലെങ്കിലും ബാഴ്‌സയുടെ പ്രധാനപ്പെട്ട റൊണാൾഡോ അന്റോയിൻ ഗ്രീസ്‌മാന് ആയിരിക്കുമെന്ന് ഇദ്ദേഹം തീരുമാനിച്ചു കഴിഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. ഇക്കാര്യം കൂമാൻ ഗ്രീസ്‌മാനെ അറിയിച്ചിട്ടുണ്ടുമെന്നാണ് മാർക്ക പറയുന്നത്. ഗ്രീസ്‌മാൻ അത്ലറ്റിക്കോ മാഡ്രിഡിൽ എത്രത്തോളം പ്രധാനപ്പെട്ട താരമായിരുന്നുവോ അത്പോലെ തന്നെ ബാഴ്‌സയിലെ പ്രധാനപ്പെട്ട താരമാക്കി മാറ്റിയെടുക്കാനാണ് കൂമാന്റെ ഉദ്ദേശം.

“നീ അത്ലറ്റികോ മാഡ്രിഡിൽ ചെയ്തു തീർത്തതെന്തോ അത്പോലെ ബാഴ്‌സലോണയിലും ചെയ്യും ” എന്നാണ് കൂമാൻ ഗ്രീസ്‌മാനോട് പറഞ്ഞതായി എൽ എക്വിപെ റിപ്പോർട്ട്‌ ചെയ്യുന്നത്. ഈ സീസണിൽ തങ്ങൾ വിൽക്കാൻ ഉദ്ദേശിക്കാത്ത താരങ്ങളുടെ ലിസ്റ്റിൽ ഗ്രീസ്‌മാനുമുണ്ടെന്ന് ബർതോമ്യു മുമ്പ് അറിയിച്ചിരുന്നു. കൂടാതെ ഗ്രീസ്‌മാൻ ഒരു വിങ്ങർ അല്ലെന്നും താരത്തെ യഥാർത്ഥ പൊസിഷനിൽ കളിപ്പിക്കുമെന്നും കൂമാൻ അഭിപ്രായപ്പെട്ടിരുന്നു. ബാഴ്സയിൽ ഗ്രീസ്‌മാന്‌ തിളങ്ങാൻ കഴിയാത്തതിന്റെ കാരണം ശരിക്കുമുള്ള പൊസിഷൻ നൽകാത്തത് കൊണ്ടാണ് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഏതായാലും മെസ്സി ടീം വിടാൻ തീരുമാനിച്ചാൽ ടീമിന്റെ മുഖ്യശ്രദ്ധാകേന്ദ്രം ഗ്രീസ്‌മാനാവുമെന്നാണ് റിപ്പോർട്ടുകൾ. താരത്തെ പഴയ ഫോമിലേക്ക് കൊണ്ടുവരാൻ തനിക്ക് കഴിയുമെന്നാണ് കൂമാൻ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *