മെസ്സിയുടെ ഫ്രീകിക്ക് ഗോൾ, സന്തോഷം കൊണ്ട് തുള്ളിച്ചാടി മാറ്റിയോ മെസ്സി, വീഡിയോ !
ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് എഫ്സി ബാഴ്സലോണ ഗ്രനാഡയെ തകർത്തു വിട്ടപ്പോൾ അതിൽ രണ്ട് ഗോളുകൾ മെസ്സിയുടെ വകയായിരുന്നു. മത്സരത്തിന്റെ 42-ആം മിനുട്ടിൽ മെസ്സി നേടിയ തന്റെ രണ്ടാം ഗോൾ ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മെസ്സി ഫ്രീകിക്കിൽ നിന്നും ഗോൾ നേടുന്നത്. ബോക്സിന് തൊട്ടു വെളിയിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് മെസ്സി തന്ത്രപൂർവ്വം ഗോളാക്കി മാറ്റുകയായിരുന്നു. മുന്നിൽ അണിനിരണ പ്രതിരോധകോട്ടയോടെ താഴ്ഭാഗത്തിലൂടെയാണ് മെസ്സി പന്തിനെ വലയിൽ എത്തിച്ചത്. ഈ ഗോളോട് കൂടി ബാഴ്സക്ക് വേണ്ടി 48 ഫ്രീകിക്ക് ഗോളുകൾ മെസ്സി പൂർത്തോയാക്കി കഴിഞ്ഞു. ഏതായാലും ഈ ഫ്രീകിക്ക് ഗോൾ ആഘോഷിക്കുന്ന മെസ്സിയുടെ മകൻ മാറ്റിയോയുടെ വീഡിയോദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
Matteo watching Messi score ❤️ pic.twitter.com/sS37lDxQnc
— MessiTeam (@Lionel10Team) January 9, 2021
മെസ്സിയുടെ ഫ്രീകിക്ക് ടിവിയിൽ കണ്ടു കൊണ്ടിരിക്കുകയും അത് ഗോളായി മാറുമ്പോൾ ആഘോഷിക്കുകയും ചെയ്യുന്ന മാറ്റിയോ മെസ്സിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മെസ്സിയുടെ ഭാര്യ അന്റോണെല്ലയാണ് ഈ വീഡിയോ എടുത്തിരിക്കുന്നതും ഇൻസ്റ്റാഗ്രാം വഴി പുറത്ത് വിട്ടിരിക്കുന്നതും. നിമിഷങ്ങൾക്കകം പ്രമുഖഫുട്ബോൾ മാധ്യമങ്ങൾ ഒക്കെ തന്നെയും ഇത് പങ്കുവെച്ചു. ആരാധകരെ പോലെ തന്നെ, മകനും തന്റെ പിതാവിന്റെ ഗോൾ ആഘോഷിക്കുന്ന വീഡിയോ ആരാധകർക്ക് സന്തോഷം നൽകുന്ന കാഴ്ച്ചയാണ്.
Stop what you’re doing.
— Goal (@goal) January 9, 2021
This video of Messi’s children celebrating his goal will be the best thing you will see today.
🥰
(IG: antonelaroccuzzo) pic.twitter.com/CUrai6zlmC