മെസ്സിയുടെ കരാർ പുതുക്കൽ, വിശദാംശങ്ങൾ അറിയിച്ച് ലാപോർട്ട!
എഫ്സി ബാഴ്സലോണയുടെ നായകൻ ലയണൽ മെസ്സിയുടെ ക്ലബുമായുള്ള കരാർ ഇനി ഒരു മാസമേ അവസാനിക്കുന്നുള്ളൂ. താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ബാഴ്‌സയുള്ളത്. മെസ്സിയെ സംബന്ധിച്ചിടത്തോളം നല്ലൊരു വിന്നിംഗ് പ്രൊജക്റ്റ് ആണ് ആവിശ്യം എന്ന് തെളിഞ്ഞതാണ്. മെസ്സിയുടെ കരാർ പുതുക്കൽ എവിടം വരെയായി എന്നതിനുള്ള വിശദീകരണം നൽകിയിരിക്കുകയാണ് ബാഴ്‌സ പ്രസിഡന്റ് ലാപോർട്ട. കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും നല്ല രീതിയിലാണ് മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇതുവരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും ലാപോർട്ട കൂട്ടിച്ചേർത്തു.ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് ലാപോർട്ട ഇതേകുറിച്ച് സംസാരിച്ചത്.
🎙| Joan Laporta: : “We know that there are a lot of talks about Messi’s future. The new contract for Messi is going well, but it’s not done yet. Our relationship is very good. Messi loves Barça, of course we all want him to continue.” pic.twitter.com/kmAmM5ZJ1v
— BarçaTimes (@BarcaTimes) May 28, 2021
” മെസ്സിയുടെ കരാർ പുതുക്കുന്നതുമായുള്ള ചർച്ചകൾ നല്ല രീതിയിലാണ് മുന്നോട്ട് പോവുന്നത്. എന്നാൽ ഇതുവരെ തീരുമാനത്തിൽ എത്തിയിട്ടില്ല.മെസ്സിക്ക് ബാഴ്‌സയെ വളരെയധികം ആവിശ്യമുണ്ട്.അദ്ദേഹത്തെ നിലനിർത്താൻ സാധ്യമായത് എന്തും ഞങ്ങൾ ചെയ്യും.നമുക്കറിയാം അദ്ദേഹം വളരെയധികം മോഹങ്ങൾ ഉള്ള ഒരു താരമാണെന്ന്.അതിനെ കുറിച്ച് ഞങ്ങൾ ബോധവാൻമാരുമാണ്.ആവിശ്യമായത് എന്തിനും ഞങ്ങൾ തയ്യാറെടുത്ത് കഴിഞ്ഞു.അദ്ദേഹത്തെ ഞങ്ങൾ നിലനിർത്തും ” ലാപോർട്ട പറഞ്ഞു.
🎙| Laporta: “Guardiola is my dream? I’m not here to talk about dreams, I’m here to talk about reality. When we talk about Pep, the only thing I can say that is in my head is that I hope he wins the Champions League this weekend. He’s a great man and a close friend.” pic.twitter.com/bLglR6Atdm
— BarçaTimes (@BarcaTimes) May 28, 2021