മെസ്സിയുടെ അവസ്ഥ വേദനിപ്പിക്കുന്നു, ക്ലബ്ബിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷ : ബാഴ്സ സൂപ്പർ താരം
സൂപ്പർ താരം ലയണൽ മെസ്സി തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഈ സീസണിൽ പിഎസ്ജിയിലേക്ക് എത്തിയ താരത്തിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ നിരവധി വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു.കൂടാതെ സ്വന്തം ആരാധകർ തന്നെ മെസ്സിയെ കൂവി വിളിക്കുകയും ചെയ്തിരുന്നു.
ഏതായാലും ഈയൊരു സാഹചര്യത്തിൽ മെസ്സിയെ കുറിച്ച് ചില കാര്യങ്ങളിപ്പോൾ മെസ്സിയുടെ മുൻ സഹതാരവും ബാഴ്സ സൂപ്പർ താരവുമായ പെഡ്രി പങ്കുവെച്ചിട്ടുണ്ട്.അതായത് മെസ്സിയുടെ ഇപ്പോഴത്തെ അവസ്ഥ തന്നെ വേദനിപ്പിക്കുന്നു എന്നാണ് പെഡ്രി പറഞ്ഞിട്ടുള്ളത്.കൂടാതെ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയും പെഡ്രി പങ്കുവെക്കുന്നുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 28, 2022
” സാധ്യമായ സമയത്തെല്ലാം ഞാൻ മെസ്സിയുടെ മത്സരങ്ങൾ കാണാറുണ്ട്. കാരണം ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥ എന്നെ വേദനിപ്പിക്കുന്നതാണ്. കളത്തിനകത്തും പുറത്തും മെസ്സിയോടൊപ്പം ഒരുപാട് മികച്ച സമയങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. അദ്ദേഹം ഒരു അസാധാരണ വ്യക്തിയാണ്. അദ്ദേഹം തന്റെ വീടായ ബാഴ്സയിലേക്ക് മടങ്ങിയെത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സഹതാരമെന്ന നിലയിൽ അദ്ദേഹത്തോടൊപ്പം എനിക്ക് ഒരുപാട് സന്തോഷ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട് ” പെഡ്രി പറഞ്ഞു.
ഈ ലീഗ് വണ്ണിൽ 18 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് മെസ്സിക്ക് നേടാൻ സാധിച്ചിട്ടുള്ളത്. താരം തന്റെ പഴയ മികവിലേക്ക് ഉയരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരുള്ളത്.