മെസ്സിയുടെ അഭാവത്തിൽ ടീമിനെ തോളിലേറ്റി ഡിജോങ്, ബാഴ്സക്ക് വിജയം!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണവർ എൽചെയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭാവത്തിലായിരുന്നു ഇന്നലെ ബാഴ്സ ബൂട്ടണിഞ്ഞത്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഡിജോങിന്റെ ചിറകിലേറിയായിരുന്നു ബാഴ്സ വിജയം കൊയ്തത്. ബാഴ്സയുടെ ശേഷിച്ച ഗോൾ റിക്കി പുജ് നേടി. ജയത്തോടെപോയിന്റ് നേട്ടം വർദ്ധിപ്പിക്കാൻ ബാഴ്‌സക്ക് സാധിച്ചു. നിലവിൽ 19 മത്സരങ്ങളിൽനിന്ന് 37 പോയിന്റുള്ള ബാഴ്സ മൂന്നാം സ്ഥാനത്താണ്.മെസ്സിയുടെ അഭാവത്തിലും നേടിയ ഈ വിജയം ബാഴ്സക്ക് ആശ്വാസം നൽകുന്നതാണ്.
FULL TIME! pic.twitter.com/UXcNyV9mve
— FC Barcelona (@FCBarcelona) January 24, 2021
മത്സരത്തിന് മുപ്പത്തിയൊമ്പതാം മിനിറ്റിലാണ് ഡി ജോങ്ങിന്റെ ഗോൾ പിറക്കുന്നത്. ഗ്രീസ്‌മാൻ നടത്തിയ ഇടപെടലിനൊടുവിൽ ലഭിച്ച പന്ത് ഡിജോങ് ഫിനിഷ് ചെയ്യുകയായിരുന്നു.പിന്നീട് 89-ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു ബാഴ്‌സക്ക് രണ്ടാം ഗോൾ നേടിയത്. പകരക്കാരനായിറങ്ങി രണ്ട് മിനിറ്റിനകം തന്നെ റിക്കി പുജ് ഗോൾ നേടുകയായിരുന്നു.ഡിജോങിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ പുജ് ഗോൾ കണ്ടെത്തിയതോടെ ബാഴ്‌സ വിജയമുറപ്പിച്ചു.ഇനി കോപ്പ ഡെൽ റേയിൽ റയോ വല്ലക്കാനോയെയാണ് ബാഴ്സ നേരിടേണ്ടത്.
Post-@RiquiPuig-Goal-Celebration Sequence pic.twitter.com/DjrSnXCMJO
— FC Barcelona (@FCBarcelona) January 24, 2021