മെസ്സിയുടെയും റൊണാൾഡോയുടെയും 15 വർഷത്തെ ആധിപത്യം അവസാനിപ്പിച്ചു,ബെൻസിമയാണ് ഇപ്പോൾ രാജാവ് : ഫെലിക്സ്

കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമ പുറത്തെടുത്തിരുന്നത്. താരത്തിന്റെ ചിറകിലേറി കൊണ്ടാണ് റയൽ മാഡ്രിഡ് കിരീടങ്ങൾ വാരിക്കൂട്ടിയത്.കൂടാതെ യുവേഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ബെൻസിമ സ്വന്തമാക്കുകയും ചെയ്തു.ബാലൺ ഡി’ഓറും ബെൻസിമ തന്നെ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏതായാലും പ്രമുഖ ഫുട്ബോൾ നിരീക്ഷകനായ ഹോസെ ഫെലിക്സ് ഡയസ് താരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതായത് ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ 15 വർഷത്തെ ആധിപത്യം അവസാനിപ്പിക്കാൻ ബെൻസിമക്ക് കഴിഞ്ഞു എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.നിലവിൽ ഫുട്ബോൾ ലോകത്തെ രാജാവ് താനാണ് എന്നുള്ളത് എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കാൻ ബെൻസിമക്ക് കഴിഞ്ഞുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഫെലിക്സ് മാർക്കക്ക് നൽകിയ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

” പലർക്കും അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്, പക്ഷേ റിയാലിറ്റി എന്തെന്നാൽ മെസ്സിയുടെയും റൊണാൾഡോയുടെയും ആധിപത്യം അവസാനിച്ചു കഴിഞ്ഞു. അതിന് കാരണക്കാരനായത് ബെൻസിമയാണ്.നിലവിൽ ഫുട്ബോൾ ലോകത്തെ രാജാവ് താനാണ് എന്നുള്ളത് എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കാൻ ബെൻസിമക്ക് സാധിച്ചു. ഒരു അതുല്യനായ താരമാണ് ബെൻസിമ. അദ്ദേഹത്തിന്റെ കഴിവിന്റെ ഭൂരിഭാഗം ഭാഗവും മറഞ്ഞിരിക്കുകയായിരുന്നു.റൊണാൾഡോയുടെ നിഴലിൽ ആയിരുന്നു അദ്ദേഹം ഇത്രയും കാലവും. പക്ഷേ അദ്ദേഹം ഒരുപാട് ഒരുപാട് ഇമ്പ്രൂവ് ആയി. തനിക്ക് 34 വയസ്സായി എന്നുള്ളത് ബെൻസിമയെ സംബന്ധിച്ചിടത്തോളം പ്രശ്നമായിരുന്നില്ല. തന്റെ ഡെഡിക്കേഷൻ കൊണ്ട് അദ്ദേഹം ഫുട്ബോളിന്റെ രാജാവായി മാറുകയായിരുന്നു ” ഇതാണ് ഹോസേ ഫെലിക്സ് ഡയസ് കുറിച്ചിട്ടുള്ളത്.

ബെൻസിമയെ സംബന്ധിച്ചിടത്തോളം ഈ സീസണും വളരെ പ്രധാനപ്പെട്ടതാണ്. എന്തെന്നാൽ ഫ്രാൻസിനൊപ്പം വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *