മെസ്സിയുടെയും മറ്റു ബാഴ്സ സൂപ്പർതാരങ്ങളുടെയും നിഴലിലായിരുന്നു അദ്ദേഹം: ബാഴ്സ ഇതിഹാസത്തെ വാഴ്ത്തി ഹാരി കെയ്ൻ.

എഫ്സി ബാഴ്സലോണക്ക് വേണ്ടി ഒരുപാട് കാലം കളിച്ചിട്ടുള്ള ഇതിഹാസതാരമാണ് സെർജിയോ ബുസ്ക്കെറ്റ്സ്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ബാഴ്സയോട് വിട പറഞ്ഞിരുന്നു. ഇപ്പോൾ ലയണൽ മെസ്സിക്കൊപ്പം അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലാണ് കളിക്കുന്നത്. മികച്ച പ്രകടനമാണ് ഇന്ററിലും ബുസ്ക്കെറ്റ്സ് പുറത്തെടുക്കുന്നത്.

ഏതായാലും താരത്തെ പുകഴ്ത്തിക്കൊണ്ട് ബയേണിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി കെയ്ൻ രംഗത്ത് വന്നിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് ബുസ്ക്കെറ്റ്സ് എന്നാണ് കെയ്ൻ പറഞ്ഞത്. ബാഴ്സയിൽ മെസ്സിയുടെയും മറ്റു സൂപ്പർ താരങ്ങളുടെയും നിഴലിലായിരുന്നു അദ്ദേഹമെന്നും കെയ്ൻ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കുട്ടിക്കാലം തൊട്ട് ഞാൻ ഇഷ്ടപ്പെട്ടു പോരുന്ന ഒരു താരമാണ് സെർജിയോ ബുസ്ക്കെറ്റ്സ്.അദ്ദേഹം അസാധാരണമായ ഒരു താരമാണ്.അദ്ദേഹം കളിക്കുന്ന രീതിയും ബോഡിയെ പരിപാലിക്കുന്ന രീതിയുമൊക്കെ അവിശ്വസനീയമാണ്.അദ്ദേഹത്തിന്റെ ആ പൊസിഷനിൽ ചിലപ്പോൾ ഞാൻ അദ്ദേഹത്തെ മാതൃകയാക്കാറുണ്ട്. നിലവിൽ ഇന്റർ മയാമിയിലും അദ്ദേഹം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു.അദ്ദേഹത്തെ ഞാൻ ഒരുപാട് അഭിനന്ദിക്കാറുണ്ട്. കാരണം ബാഴ്സലോണയിൽ ആയിരുന്ന സമയത്ത് മെസ്സി,നെയ്മർ, സാവി, ഇനിയേസ്റ്റ എന്നീ സൂപ്പർ താരങ്ങളുടെ നിഴലിലായിരുന്നു അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളാണ് ബുസ്ക്കെറ്റ്സ് ” ഇതാണ് ഹാരി കെയിൻ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഹാരി കെയ്ൻ ടോട്ടൻഹാം വിട്ടുകൊണ്ട് ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിലേക്ക് എത്തിയത്.ജർമ്മനിയിലും മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.5 ഗോളുകളും ഒരു അസിസ്റ്റും ഇതുവരെ അദ്ദേഹം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *