മെസ്സിയില്ലാത്ത ബാഴ്സ നാഥനില്ലാ കളരി പോലെയെന്ന് അർജന്റൈൻ പരിശീലകൻ !
സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാത്ത ബാഴ്സ നാഥനില്ലാ കളരി പോലെയെന്നും മെസ്സി ബാഴ്സ വിട്ടാൽ ബാഴ്സക്ക് നാഥനെ നഷ്ടപ്പെടുമെന്നറിയിച്ച് അർജന്റൈൻ പരിശീലകൻ എയ്ഞ്ചൽ കാപ്പ. അർജന്റൈൻ ക്ലബുകളായ ഹുറാകാൻ, റിവർ എന്നീ ക്ലബുകളെ പരിശീലിപ്പിച്ച കോച്ചാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം സൂപ്പർ ഡീപോർട്ടീവോ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം മെസ്സിയുടെ ട്രാൻസ്ഫറുകളെ പറ്റി സംസാരിച്ചത്. മെസ്സി ക്ലബ് വിടുകയാണെങ്കിൽ അർജന്റൈൻ ക്ലബായ ഹുറാകാനിലേക്ക് വരണമെന്നും ഇദ്ദേഹം തമാശ രൂപേണ പറഞ്ഞു. ബാഴ്സയിൽ അടിമുടി മാറ്റത്തിന് കാരണമായത് മെസ്സിയാണെന്നും മെസ്സി പോയാൽ ബാഴ്സ തകർന്നു തരിപ്പണമാവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
El exentrenador aseguró que la salida de la Pulga es "la culminación de un desacierto permanente de los dirigentes". https://t.co/0taxrKj7xM
— TyC Sports (@TyCSports) August 26, 2020
” മെസ്സി ബാഴ്സ വിട്ടാൽ ബാഴ്സക്ക് അവരുടെ നാഥനെ നഷ്ടപ്പെടുകയും അവർ അനാഥരാവുകയും ചെയ്യും. ബാഴ്സലോണ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് അവരുടെ ക്ലബ് വിട്ടു പുറത്ത് പോവുന്നതെന്ന് അവർക്ക് ഓർമ്മ വേണം. അദ്ദേഹം ക്ലബിൽ എന്താണെന്ന് ക്ലബ് ശരിക്കും മനസ്സിലാക്കണം. അദ്ദേഹം ക്ലബ് വിട്ടാൽ ബാഴ്സലോണ തകർന്നു തരിപ്പണമാകും. കുറെ വർഷങ്ങൾക്ക് മുമ്പ് തന്നെ ബാഴ്സ അവരുടെ കളിരീതി ഉപേക്ഷിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് ബയേണിനോട് ബാഴ്‌സ വഴങ്ങിയ 8-2 ന്റെ തോൽവി. ഇനി മെസ്സി ക്ലബ് വിടുകയാണേൽ ഏത് ക്ലബ് തിരഞ്ഞെടുക്കണമെന്ന് എന്നോട് ചോദിച്ചാൽ ഹുറാകാൻ എടുക്കാൻ പറയും. മെസ്സി മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത് അദ്ദേഹത്തിന് ഗുണകരമാവുകയാണ് ചെയ്യുക. ഗ്വാർഡിയോളയെ നല്ല രീതിയിൽ അറിയുന്ന ആളാണ് മെസ്സി. തിരിച്ചും അങ്ങനെ തന്നെ. ഞാൻ ആലോചിച്ചിടത്തോളം മെസ്സിക്ക് നല്ല രീതിയിൽ കളിക്കാനും ആസ്വദിക്കാനും മാഞ്ചസ്റ്റർ സിറ്റിയിൽ കഴിയും ” കാപ്പ പറഞ്ഞു.
Could he link up with Guardiola again? @johncrossmirrorhttps://t.co/ePehpfwNiO
— Mirror Football (@MirrorFootball) August 26, 2020