മെസ്സിക്ക് വേണ്ടി ഫണ്ട് കണ്ടെത്തണം, മൂന്ന് താരങ്ങൾക്ക് പുറമേ മറ്റൊരു സൂപ്പർതാരത്തെ കൂടി ഒഴിവാക്കാൻ ബാഴ്സ.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സ ഏറ്റവും കൂടുതൽ പരിഗണന നൽകുന്നത് ലയണൽ മെസ്സിക്ക് തന്നെയാണ്.താരത്തെ തിരികെ എത്തിക്കാനാണ് ബാഴ്സ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികപരമായ നിയന്ത്രണങ്ങളും തടസ്സങ്ങളുമൊക്കെ ബാഴ്സക്ക് മുന്നിലുണ്ട്. അതൊക്കെ പരിഹരിച്ചാൽ മാത്രമാണ് മെസ്സിക്ക് ബാഴ്സ വരാൻ കഴിയുക.

സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനും മെസ്സിയുടെ കാര്യത്തിൽ ഫണ്ട് കണ്ടെത്താനും വേണ്ടി മൂന്നു താരങ്ങളെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒഴിവാക്കാൻ ബാഴ്സ നേരത്തെ തീരുമാനിച്ചിരുന്നു.അൻസു ഫാറ്റി,ഫെറാൻ ടോറസ് എന്നീ രണ്ട് താരങ്ങളെ ബാഴ്സ ഒഴിവാക്കും എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.റാഫീഞ്ഞയുടെ കാര്യത്തിൽ ഇപ്പോഴും ക്ലബ്ബിന് സംശയങ്ങളുണ്ട്. എന്നിരുന്നാലും ആവശ്യമായി വന്നാൽ ഈ ബ്രസീലിയൻ താരത്തെയും ബാഴ്സ ഒഴിവാക്കും.

ഇതിനു പുറമേ ഫോബ്സ് മറ്റൊരു റിപ്പോർട്ട് കൂടി ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. അതായത് എഫ്സി ബാഴ്സലോണ അവരുടെ പ്രതിരോധനിരയിലെ സൂപ്പർ താരമായ ജൂലെസ് കൂണ്ടെയെയും വിൽക്കാൻ വേണ്ടി ആലോചിക്കുന്നുണ്ട്. ലയണൽ മെസ്സിക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി കൊണ്ടാണ് കൂണ്ടെയെ വിൽക്കാൻ ആലോചിക്കുന്നത്. ബാഴ്സയുടെ സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിര സാന്നിധ്യമാണ് കൂണ്ടെ. പക്ഷേ കൂടുതൽ വില ലഭിക്കുന്ന താരങ്ങളിൽ ഒരാളായതുകൊണ്ടാണ് കൂണ്ടെയെ ഇപ്പോൾ ബാഴ്സ വിൽക്കാൻ ആലോചിക്കുന്നത്.

യഥാർത്ഥത്തിൽ സെന്റർ ബാക്ക് ആയ ഈ താരത്തെ റൈറ്റ് ബാക്ക് ആയിക്കൊണ്ടാണ് ബാഴ്സ കളിപ്പിക്കാറുള്ളത്. താരത്തെ ഒഴിവാക്കിയാലും വലിയ പ്രശ്നങ്ങൾ വരില്ല എന്നുള്ള ഒരു നിഗമനത്തിലേക്ക് ബാഴ്സ എത്തുന്നുണ്ട്.സെവിയ്യയിൽ നിന്നായിരുന്നു ബാഴ്സ ഈ ഫ്രഞ്ച് താരത്തെ സ്വന്തമാക്കിയിരുന്നത്.2027 വരെയാണ് താരത്തിന് കരാർ അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *