മൂന്നോ നാലോ ഗോളവസരങ്ങൾ എംബപ്പേക്ക് ലഭിച്ചു:ആഞ്ചലോട്ടി പറയുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ റയൽ വല്ലഡോലിഡിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് ബ്രാഹിം ഡയസാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.ഫെഡ വാൽവെർദെ,എൻഡ്രിക്ക് എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയും ചെയ്തു.ഇതോടെ ലീഗിലെ ആദ്യ വിജയം റയൽ മാഡ്രിഡ് സ്വന്തമാക്കി കഴിഞ്ഞു.
മത്സരത്തിൽ എംബപ്പേ സ്റ്റാർട്ട് ചെയ്തിരുന്നു. ഒരുപാട് ഗോളവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നുവെങ്കിലും അതൊക്കെ താരം പാഴാക്കുകയായിരുന്നു.എന്നാൽ താരത്തെ പിന്തുണച്ചുകൊണ്ട് റയൽ പരിശീലകനായ ആഞ്ചലോട്ടി രംഗത്ത് വന്നിട്ടുണ്ട്.എംബപ്പേ ഗോളടിക്കുക തന്നെ ചെയ്യും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” നമ്പർ നയൻ പൊസിഷനിൽ എംബപ്പേയെ ഞങ്ങൾ തളച്ചിട്ടിട്ടില്ല. വളരെ മികച്ച ഒരു ഫോർവേഡ് ആണ് എംബപ്പേ.ബോൾ ഇല്ലെങ്കിലും വളരെ മികച്ച രൂപത്തിലാണ് അദ്ദേഹം മൂവ് ചെയ്യുന്നത്. സ്പേസുകളിൽ അറ്റാക്ക് ചെയ്യുന്നു. മൂന്നോ നാലോ ഗോളുകൾ നേടാനുള്ള അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു.അദ്ദേഹം ഗോളുകൾ നേടുക തന്നെ ചെയ്യും.കാരണം എപ്പോഴും അതാണ് അദ്ദേഹം ചെയ്യാറുള്ളത്. ഏത് പൊസിഷനിൽ കളിക്കുന്നു എന്നുള്ളതിന് പ്രാധാന്യമില്ല ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ എംബപ്പേ ഗോൾ കണ്ടെത്തിയിരുന്നു. എന്നാൽ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഗോൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇനി അടുത്ത മത്സരത്തിൽ ലാസ് പാൽമസാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.ഓഗസ്റ്റ് 29 ആം തീയതിയാണ് മത്സരം നടക്കുക.