മുമ്പ് ചെയ്ത അബദ്ധം വീണ്ടും ആവർത്തിക്കാൻ പോകുന്നു:റയൽ മാഡ്രിഡിന് മുൻതാരത്തിന്റെ മുന്നറിയിപ്പ്.
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ ഗലാക്റ്റിക്കോ ഫുട്ബോൾ ലോകത്ത് വളരെയധികം പ്രശസ്തമാണ്. അതായത് നിരവധി മിന്നും താരങ്ങളെ ഒരു ടീമിനകത്ത് ഒരുമിച്ച് കൂട്ടുന്നതാണ് ഗലാക്റ്റിക്കോ.ബെക്കാമും റൊണാൾഡോയും സിദാനുമൊക്കെ അടങ്ങുന്ന ഒരു വമ്പൻ താരനിര തന്നെ ഗലാക്റ്റിക്കോ കാലത്ത് റയൽ മാഡ്രിഡിന് ഉണ്ടായിരുന്നു. പക്ഷേ ആ താരനിരക്ക് പ്രതീക്ഷക്കൊത്ത് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ റയൽ മാഡ്രിഡിന്റെ ഗലാക്റ്റിക്കോക്ക് കഴിഞ്ഞിട്ടില്ല.
ഇപ്പോൾ മറ്റൊരു ഗലാക്റ്റിക്കോസ് നിർമ്മിക്കുകയാണ് റയൽ മാഡ്രിഡ്.ബെല്ലിങ്ങ്ഹാമും വിനീഷ്യസും ഉൾപ്പെടെയുള്ള താരനിരയിലേക്ക് എംബപ്പേ കൂടി വരുമ്പോൾ റയൽ മാഡ്രിഡ് താര സമ്പന്നമാകും. എന്നാൽ ഇക്കാര്യത്തിൽ റയൽ മാഡ്രിഡിന് അവരുടെ മുൻ താരമായ ഇവാൻ ഹെൽഗുവെര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുമ്പ് ചെയ്ത അബദ്ധം വീണ്ടും ആവർത്തിക്കാനാണ് റയൽ മാഡ്രിഡ് പോകുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഹെൽഗുവെരയുടെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
It's time for a new era at Real Madrid. 🤍✨ pic.twitter.com/80nVYL1mHf
— TCR. (@TeamCRonaldo) February 19, 2024
” റയൽ മാഡ്രിഡിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് വച്ചാൽ മുമ്പ് അവർ ചെയ്ത അബദ്ധം വീണ്ടും ആവർത്തിക്കാൻ പോവുകയാണ്.അന്ന് ഒരുപാട് മിന്നുന്ന താരങ്ങൾ ഉണ്ടായിരുന്നു.പക്ഷേ ഒന്നും തന്നെ നേടാൻ കഴിഞ്ഞില്ല.ഓരോ വർഷവും കിരീടങ്ങൾ നേടുക എന്നുള്ളത് റയൽ മാഡ്രിഡിൽ പ്രധാനപ്പെട്ട കാര്യമാണ്.മികച്ച താരങ്ങൾ ഉണ്ടാവുക എന്നുള്ളത് മനോഹരമായ കാര്യമാണ്. പക്ഷേ അതിനേക്കാൾ പ്രധാനപ്പെട്ടത് ബാലൻസ്ഡായ ഒരു സ്ക്വാഡ് ഉണ്ടാവുക എന്നുള്ളതാണ് ” ഇതാണ് മുൻ റയൽ മാഡ്രിഡ് താരം പറഞ്ഞിട്ടുള്ളത്.
വരുന്ന സമ്മർ വിൻഡോയിലാണ് എംബപ്പേ റയൽ മാഡ്രിഡിനൊപ്പം ചേരുക.എൻഡ്രിക്കും വരുന്ന സമ്മറിൽ ടീമിൽ എത്തും.കഴിഞ്ഞ സമ്മറിലായിരുന്നു ഗുലറിനെയും ബെല്ലിങ്ങ്ഹാമിനെയും റയൽ സ്വന്തമാക്കിയിരുന്നത്. ഓരോ സീസൺ കൂടുമ്പോഴും മികച്ച താരങ്ങളെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിയുന്നുണ്ട്.