മുന്നിൽ നിന്ന് നയിക്കാൻ റാമോസ് മടങ്ങിയെത്തുന്നു, റയൽ മാഡ്രിഡിന്റെ സാധ്യത ഇലവൻ ഇങ്ങനെ !

ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ ജയിച്ചു കൊണ്ട് തുടങ്ങാനുള്ള ഒരുക്കത്തിലാണ് സിദാനും സംഘവും. എന്നാൽ കാര്യങ്ങൾ എളുപ്പമാവില്ലെന്ന് മുമ്പ് തന്നെ വ്യക്തമായതാണ്. എന്തെന്നാൽ കഴിഞ്ഞ രണ്ട് മത്സരത്തിൽ ദുർബലരായ രണ്ട് ടീമുകളോട് അട്ടിമറി തോൽവിയേറ്റുവാങ്ങി കൊണ്ടാണ് റയൽ മാഡ്രിഡിന്റെ വരവ്. അത്കൊണ്ട് തന്നെ ബാഴ്സയെ കീഴടക്കണമെന്നുണ്ടെങ്കിൽ റയൽ മാഡ്രിഡ്‌ നിര നന്നായി വിയർപ്പൊഴുക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. പക്ഷെ റയലിന് ഏറ്റവും ആശ്വാസകരമായ കാര്യം റയൽ മാഡ്രിഡ്‌ നായകൻ സെർജിയോ റാമോസ് തിരികെയെത്തുന്നു എന്നുള്ളതാണ്. താരത്തെ കളിപ്പിക്കുമെന്ന് സിദാൻ ഇന്നലത്തെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. റാമോസിന്റെ അഭാവത്തിൽ തീർത്തും നിരാശജനകമായ പ്രകടനമായിരുന്നു റയൽ പ്രതിരോധനിര കാഴ്ച്ചവെച്ചിരുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ലുക്കാ ജോവിച്ച്, റോഡ്രിഗോ, അസെൻസിയോ, മിലിറ്റാവോ, മാഴ്‌സെലോ എന്നിവരെല്ലാം തന്നെ സിദാൻ പുറത്തിരുത്തുമെന്നാണ് മാർക്ക പറയുന്നത്.

4-4-2 എന്ന ശൈലിയായിരിക്കും സിദാൻ ഉപയോഗിക്കുക എന്നാണ് മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. തിബൗട്ട് കോർട്ടുവയാണ് ഗോൾവലകാക്കുക.റൈറ്റ് ബാക്ക് പൊസിഷനിൽ നാച്ചോയെ ഇറക്കുമ്പോൾ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മാഴ്‌സെലോക്ക് പകരം ഫെർലാന്റ് മെന്റിയെത്തും. സെർജിയോ റാമോസ്, റാഫേൽ വരാനെ എന്നിവരായിരിക്കും സെന്റർ ബാക്കുമാരായി ഉണ്ടാവുക. മധ്യനിരയിൽ ലുക്കാ മോഡ്രിച്, കാസമിറോ, ടോണി ക്രൂസ് എന്നിവരോടൊപ്പം ഫെഡെ വാൽവെർദെയുമുണ്ടാകും. ഗോളടി ചുമതല ഏൽപ്പിക്കപ്പെടുക കരിം ബെൻസിമക്കും വിനീഷ്യസ് ജൂനിയറിനുമായിരിക്കും.

റയൽ സാധ്യത ഇലവൻ : Thibaut Courtois; Nacho, Raphael Varane, Sergio Ramos, Ferland Mendy; Casemiro, Toni Kroos, Luka Modric, Fede Valverde; Vinicius and Karim Benzema.

Leave a Reply

Your email address will not be published. Required fields are marked *