മിലിറ്റാവോ തിരിച്ചെത്തി, സന്തോഷം പ്രകടിപ്പിച്ച് റയൽ മാഡ്രിഡ് താരങ്ങൾ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് അത്ലറ്റിക്ക് ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം റോഡ്രിഗോ നേടിയ 2 ഗോളുകളാണ് റയലിന് വിജയം സമ്മാനിച്ചിട്ടുള്ളത്. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ഡയസിന്റെ അസിസ്റ്റിൽ നിന്നും 73ആം മിനുട്ടിൽ ബെല്ലിങ്ങ്ഹാമിന്റെ അസിസ്റ്റിൽ നിന്നുമാണ് റോഡ്രിഗോ ഗോൾ കണ്ടെത്തിയത്.

ഈ മത്സരത്തിൽ ബ്രസീലിയൻ സൂപ്പർതാരമായ എഡർ മിലിറ്റാവോ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ കാർവഹലിന് പകരമായി കൊണ്ടാണ് മിലിറ്റാവോ കളിക്കളത്തിൽ എത്തിയത്. ദീർഘകാലം ACL ഇഞ്ചുറിയുടെ പിടിയിലായിരുന്നു താരം. കൃത്യമായി പറഞ്ഞാൽ 232 ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. തിരിച്ചെത്താൻ കഴിഞ്ഞതിൽ അദ്ദേഹവും പരിശീലകനും റയൽ മാഡ്രിഡ് താരങ്ങളുമൊക്കെ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.

താരത്തെ കുറിച്ച് റയൽ പരിശീലകൻ ആഞ്ചലോട്ടി പറഞ്ഞത് ഇങ്ങനെയാണ്. ” ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ നിര താരങ്ങളിൽ ഒരാളാണ് മിലിറ്റാവോ.അദ്ദേഹം തിരിച്ചെത്തി എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്.ഫോം തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന് കുറച്ച് സമയം ആവശ്യമാണ് ” ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മത്സരത്തിൽ രണ്ടു ഗോളുകൾ റോഡ്രിഗോയും തന്റെ സഹതാരത്തിന്റെ തിരിച്ചുവരവിൽ സന്തോഷിച്ചിട്ടുണ്ട്. താൻ രണ്ടു ഗോളുകൾ നേടിയതിനേക്കാൾ കൂടുതൽ സന്തോഷം മിലിറ്റാവോ തിരിച്ചെത്തിയതിലാണ് എന്നാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്. അതേസമയം ബെല്ലിങ്ങ്ഹാമും താരത്തിന്റെ കാര്യത്തിൽ സന്തോഷം അറിയിച്ചിട്ടുണ്ട്. നീ തിരിച്ചു ഒരുപാട് സന്തോഷം സഹോദരാ എന്നാണ് ബെല്ലിങ്ങ്ഹാം കുറിച്ചിട്ടുള്ളത്.

കളിക്കളത്തിൽ തിരിച്ചെത്താൻ കഴിഞ്ഞതിൽ മിലിറ്റാവോ സന്തോഷം അറിയിച്ചിട്ടുണ്ട്. എല്ലാവരോടും നന്ദി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇനി റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് കളിക്കുക. ആ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ മിലിറ്റാവോ ഉണ്ടാകുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *