മിന്നും പ്രകടനം, ഡി ജോങിന് കൂമാന്റെ പ്രശംസ!
ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന മത്സരത്തിൽ റയോ വല്ലക്കാനോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബാഴ്സക്ക് വേണ്ടി ലയണൽ മെസ്സിയും ഫ്രങ്കി ഡിജോങ്ങുമാണ് ഗോളുകൾ നേടിയത്. ജയത്തോടെ ക്വാർട്ടറിൽ പ്രവേശിക്കാൻ ബാഴ്സക്ക് സാധിച്ചു. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഡി ജോങ്ങിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നത്. മുന്നേറ്റനിരയിൽ കൂടുതൽ പങ്കാളിത്തം വഹിക്കുന്ന താരത്തെയാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ കാണാനായന്നത്.
കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടിയ താരം ഈ മത്സരത്തിലും ഗോൾ കണ്ടെത്തുകയായിരുന്നു.ഇതോടെ താരത്തെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ. അയാക്സിൽ കളിച്ചതിനേക്കാൾ കൂടുതൽ സമ്പൂർണനായ താരമായി മാറി ഡി ജോങ് എന്നാണ് കൂമാൻ പറഞ്ഞത്.
Ronald Koeman on Frenkie de Jong: "He's more complete now than when he played for Ajax" https://t.co/zJvCYG0vF6
— footballespana (@footballespana_) January 27, 2021
” ഞങ്ങൾക്ക് ഒരുപാട് ആവിശ്യമുള്ള താരമാണ് ഡി ജോങ്.ഞങ്ങളുടെ മധ്യനിരക്കാർ കൂടുതൽ മുന്നേറ്റത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് ആവിശ്യമായിരുന്നു.പിന്നിൽ നിന്നും കളി മെനഞ്ഞു കൊണ്ടു വരാൻ അദ്ദേഹം ഒരുപാട് സഹായിക്കുന്നുണ്ട്.മുന്നേറ്റത്തിൽ സഹായിക്കുന്നതിനെ പറ്റിയും ഗോളുകൾ നേടുന്നതിനെ പറ്റിയും ഞങ്ങൾ സംസാരിച്ചിരുന്നു.നിലവിൽ ഡിജോങ് അയാക്സിൽ കളിച്ചതിലേറെ സമ്പൂർണനായ താരമായി മാറിയിട്ടുണ്ട് ” കൂമാൻ പറഞ്ഞു.
” ഞങ്ങൾ നല്ല രീതിയിലാണ് കളിച്ചത്.എതിരാളികളും മികച്ച കളി തന്നെയാണ് പുറത്തെടുത്തത്. ഒരു ഗോളിന് പുറകിൽ നിന്ന ശേഷം ഞങ്ങൾ വളരെ നല്ല രീതിയിൽ അതിനോട് പ്രതികരിച്ചു. തുടർന്ന് ഞങ്ങൾ വിജയം നേടുകയും ചെയ്തു. കൂടുതൽ ഗോളുകൾ നേടാൻ ഞങ്ങൾക്ക് അവസരമുണ്ടായിരുന്നു. പക്ഷെ വിജയം നേടി എന്നുള്ളതാണ് പ്രാധാന്യം ” കൂമാൻ പറഞ്ഞു.
Koeman: "The version we are seeing of De Jong's is more complete than the one we saw at Ajax." pic.twitter.com/6ptghtzviN
— Barça Universal (@BarcaUniversal) January 27, 2021