മിന്നിത്തിളങ്ങി വിനീഷ്യസും റോഡ്രിഗോയും,വലൻസിയക്കെതിരെ തകർപ്പൻ വിജയവുമായി റയൽ മാഡ്രിഡ്.
ഇന്നലെ ലാലിഗയിൽ നടന്ന പതിമൂന്നാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡ് തകർപ്പൻ വിജയം നേടിയിട്ടുണ്ട്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് റയൽ വലൻസിയയെ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർ താരങ്ങളായ വിനീഷ്യസ്,റോഡ്രിഗോ എന്നിവരാണ് മത്സരത്തിൽ തിളങ്ങിയത്.സാന്റിയാഗോ ബെർണാബുവിൽ വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.
RODRYGO SCORES AND HITS THE SIUUU! pic.twitter.com/gsr9KpaJpU
— TC (@totalcristiano) November 11, 2023
മത്സരത്തിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ റോഡ്രിഗോക്ക് സാധിച്ചിട്ടുണ്ട്.വിനീഷ്യസ് രണ്ട് ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ ഡാനി കാർവഹലിന്റെ വകയായിരുന്നു.വിനീഷ്യസ് നേടിയ രണ്ട് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് റോഡ്രിഗോയായിരുന്നു. വലൻസിയയുടെ ആശ്വാസഗോൾ ഹ്യൂഗോ ഡ്യുറോയുടെ വകയായിരുന്നു.
Rodrygo with a beautiful turn and finish! 😮💨 pic.twitter.com/bKgoNDzV3l
— TC (@totalcristiano) November 11, 2023
നിലവിൽ ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ജിറോണയാണ്. 13 മത്സരങ്ങളിൽ 34 പോയിന്റുകളാണ് അവർക്കുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 32 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് 27 പോയിന്റ് ഉള്ള ബാഴ്സലോണയാണ് മൂന്നാം സ്ഥാനത്ത് വരുന്നത്.