മിന്നിത്തിളങ്ങിയിട്ടും കിരീടമില്ല, നിരാശയോടെ ഗ്രീസ്‌മാന് പറയാനുള്ളത് ഇങ്ങനെ !
ഇന്നലെ നടന്ന സൂപ്പർ കോപ്പയിൽ നടന്ന ഫൈനലിൽ അത്‌ലെറ്റിക്ക് ബിൽബാവോക്ക് മുന്നിൽ കിരീടം അടിയറവ് വെക്കാനായിരുന്നു ബാഴ്സയുടെ വിധി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അത്‌ലെറ്റിക്കോ ബിൽബാവോ ബാഴ്സയെ കീഴടക്കിയത്. ഈ സീസണിലെയും ഈ വർഷത്തെയും ആദ്യ കിരീടം നേടാനുള്ള അവസരമാണ് ബാഴ്‌സ തുലച്ചു കളഞ്ഞത്. മത്സരത്തിൽ ബാഴ്സക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് അന്റോയിൻ ഗ്രീസ്‌മാൻ ആണ്. ഇരട്ടഗോളുകളാണ് താരം മത്സരത്തിൽ നേടിയത്. എന്നാൽ താൻ മിന്നിത്തിളങ്ങിയിട്ടും കിരീടം നേടാനാവാത്തതിന്റെ നിരാശയിലാണ് ഗ്രീസ്‌മാൻ. നല്ല രീതിയിൽ പ്രതിരോധിക്കാനോ നല്ല രീതിയിൽ ആശയവിനിമയം ചെയ്യാനോ തങ്ങൾക്ക് സാധിച്ചില്ല എന്നാണ് ഗ്രീസ്‌മാൻ നിരാശയോടെ പറഞ്ഞത്.മത്സരശേഷം മാർക്കയോട് സംസാരിക്കുകയായിരുന്നു ഗ്രീസ്‌മാൻ.
💬 Griezmann: “Estamos enfadados, jodidos y tristes. Son errores que hay que mejorar y parece que cada partido es lo mismo. El único camino es trabajar para ganar títulos y hay que ir a por ello"#Supercopa https://t.co/sjV3zs7N47
— Mundo Deportivo (@mundodeportivo) January 17, 2021
” ഞങ്ങളെ കുറിച്ച് എന്താണ് നിങ്ങൾ ചിന്തിക്കുന്നത്? ഞങ്ങൾ അസ്വസ്ഥരാണ്.. നിരാശരാണ്.. ദേഷ്യത്തിലാണ്.. നിങ്ങൾ ഒരു ഫൈനൽ തോറ്റു കഴിഞ്ഞാൽ നിങ്ങൾ ഇതൊക്കെയാണ് അനുഭവിക്കാൻ കഴിയുക. നല്ല രീതിയിൽ പ്രെസ്സ് ചെയ്യാൻ അത്‌ലെറ്റിക്കിന് സാധിച്ചു. അവസാനനിമിഷം വരെ അവർ എല്ലാതും നൽകി പോരാടി. സംഭവിച്ചതെല്ലാം സംഭവിച്ചു. ഞങ്ങൾ ഞങ്ങളുടെ തന്ത്രത്തിൽ തന്നെ ഒരുപാട് പിഴവുകൾ വരുത്തി. ഞങ്ങൾ ഇതിന് വേണ്ടി തയ്യാറായിരുന്നു. പക്ഷെ ഞങ്ങൾ നല്ല രീതിയിൽ പ്രതിരോധിച്ചില്ല. നല്ല രൂപത്തിൽ ആശയവിനിമയം നടത്തിയില്ല.. ബോൾ വരുന്ന സമയത്ത് ആരെങ്കിലും അലറേണ്ട അവസ്ഥ വരെ വന്നു. തീർച്ചയായും ഈ തോൽവിയിൽ ഞാൻ നിരാശനാണ് ” ഗ്രീസ്‌മാൻ പറഞ്ഞു.
Antoine Griezmann: "We didn't defend well, we didn't communicate" https://t.co/REDt0LwQoR
— footballespana (@footballespana_) January 17, 2021