മികച്ച പ്രകടനം, ഡീപേയെ പ്രശംസിച്ച് ഗ്രീസ്‌മാൻ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ അത്ലറ്റിക്ക് ബിൽബാവോയോട് സമനിലയിൽ കുരുങ്ങിയിരുന്നു. ബിൽബാവോയാണ് ആദ്യം ലീഡ് നേടിയതെങ്കിലും മെംഫിസ് ഡീപേ ബാഴ്‌സക്ക് സമനില നേടികൊടുക്കുകയായിരുന്നു.മത്സരത്തിന്റെ 75-ആം മിനുട്ടിൽ ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് ഡീപേ ലീഗിലെ തന്റെ ആദ്യ ഗോൾ കരസ്ഥമാക്കിയത്. മത്സരശേഷം ഡീപേയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സഹതാരമായ ഗ്രീസ്‌മാൻ. ഡീപേയെ പോലെ ഒരു താരം ടീമിനോടൊപ്പമുള്ളത് മഹത്തായ ഒരു കാര്യമാണ് എന്നാണ് ഗ്രീസ്‌മാൻ അറിയിച്ചിട്ടുള്ളത്.എന്നാൽ ടീമിന്റെ പ്രകടനം മികച്ചതായിരുന്നില്ല എന്നും ഗ്രീസ്‌മാൻ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Griezmann is a big fan of Memphis https://t.co/vKRU6GTwJY
— Football España (@footballespana_) August 21, 2021
” മെംഫിസ് ഒരു മികച്ച താരമാണ്. അദ്ദേഹത്തെ പോലെയൊരു താരം ടീമിനോടൊപ്പമുള്ളത് മഹത്തായ കാര്യമാണ്.ഏതായാലും മൊത്തത്തിൽ ഞങ്ങൾ നല്ല മത്സരമല്ല കളിച്ചിട്ടുള്ളത്.തുടക്കം മുതലേ മത്സരം ബുദ്ധിമുട്ടായിരുന്നു.അവർ നല്ല രീതിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇത്തരം കാര്യങ്ങളിലാണ് ഞങ്ങൾ ഇമ്പ്രൂവ് ആവാനുള്ളത്.ഇവിടെ പോയിന്റ് എന്തെന്ന് വെച്ചാൽ ഞങ്ങൾ നല്ല രൂപത്തിൽ കളിച്ചില്ല എന്നുള്ളത് തന്നെയാണ്.ഈ സീസൺ തുടങ്ങിയിട്ടേ ഒള്ളൂ.ഓരോ മത്സരവും ബുദ്ധിമുട്ടാവുമെന്ന് ഞങ്ങൾക്കറിയാം.ഈ സീസണിന്റെ അവസാനം വരെ ഞങ്ങൾ അത് അഭിമുഖീകരിക്കേണ്ടി വരും ” ഗ്രീസ്‌മാൻ പറഞ്ഞു. ഇനി ഗെറ്റാഫെക്കെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. കിരീടപ്പോരാട്ടത്തിൽ മുൻപന്തിയിൽ എത്തണമെങ്കിൽ ബാഴ്‌സക്ക് വിജയം ആവിശ്യമാണ്.