മാസ്മരിക പ്രകടനവുമായി ഡെമ്പലെ, ബാഴ്സക്ക് തകർപ്പൻ വിജയം!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് തകർപ്പൻ. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്സ അത്ലറ്റിക്ക് ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടി കൊണ്ട് എല്ലാ ഗോളുകളിലും പങ്കാളിത്തം വഹിച്ച സൂപ്പർ താരം ഡെമ്പലെയാണ് ബാഴ്സക്ക് ഈ തകർപ്പൻ വിജയം സമ്മാനിച്ചിട്ടുള്ളത്.

മത്സരത്തിന്റെ 12ആം മിനുട്ടിൽ ഡെമ്പലെയാണ് ഗോൾ വേട്ടക്ക് ആരംഭം കുറിച്ചത്.ലെവയുടെ അസിസ്റ്റിൽ നിന്നാണ് ഗോൾ നേടിയത്.18ആം മിനുട്ടിൽ സെർജി റോബെർട്ടോ ബാഴ്സയുടെ ലീഡ് ഉയർത്തി.ഈ ഗോളിന് വഴി ഒരുക്കിയത് ഡെമ്പലെ തന്നെയായിരുന്നു.

22ആം മിനുട്ടിൽ ലെവന്റോസ്ക്കിയും ഡെമ്പലെയുടെ അസിസ്റ്റിൽ നിന്ന് ഗോൾ കണ്ടെത്തി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി കൊണ്ട് ബാഴ്സ വിജയം ഉറപ്പിച്ചിരുന്നു.73ആം മിനുറ്റിൽ ഫെറാൻ ടോറസാണ് ബാഴ്സയുടെ നാലാം ഗോൾ നേടിയത്. ഈ ഗോളിന് പിറകിലും ഡെമ്പലെ തന്നെയായിരുന്നു.

നിലവിൽ ബാഴ്സ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. 11 മത്സരങ്ങളിൽ നിന്ന് 28 പോയിന്റാണ് ബാഴ്സക്ക് ഉള്ളത്. 31 പോയിന്റ് ഉള്ള റയൽ മാഡ്രിഡ് ആണ് ഒന്നാം സ്ഥാനത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *