മാസങ്ങളായി ബാഴ്സയിൽ ഉള്ളത് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത് : ലെവന്റോസ്ക്കി!
കേവലം ഒരാഴ്ച മുന്നേയായിരുന്നു സൂപ്പർതാരം റോബർട്ട് ലെവന്റോസ്ക്കി എഫ്സി ബാഴ്സലോണയിൽ എത്തിയത്.ബയേണിൽ നിന്നായിരുന്നു താരത്തെ ബാഴ്സ സ്വന്തമാക്കിയത്. തങ്ങളുടെ ചിരവൈരികളായ റയൽ മാഡ്രിനെതിരെ ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാനും ലെവന്റോസ്ക്കിക്ക് സാധിച്ചിരുന്നു.
ഏതായാലും തന്റെ അരങ്ങേറ്റത്തിൽ ഇപ്പോൾ ലെവന്റോസ്ക്കി സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.മാത്രമല്ല മാസങ്ങളായി ബാഴ്സയിൽ തന്നെ ഉള്ളതുപോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും ലെവന്റോസ്ക്കി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 25, 2022
” അടുത്ത മത്സരത്തിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.ഈ ടീമിന്റെ ഭാഗമാവാൻ കഴിയുന്നതിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. ക്ലബ്ബിന് വേണ്ടി അരങ്ങേറാൻ കഴിഞ്ഞതിലും എനിക്ക് സന്തോഷമുണ്ട്. ഞാൻ ഈ ടീമിൽ എത്തിയിട്ട് കുറച്ചു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നുള്ളത് എനിക്ക് അനുഭവപ്പെടുന്നില്ല. മറിച്ച് മാസങ്ങളായി ഞാൻ ഇവിടെയുള്ളത് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. എന്റെ സഹതാരങ്ങളും സ്റ്റാഫുമൊക്കെ എന്നെ നല്ല രൂപത്തിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്. പതിയെ പതിയെ മുന്നോട്ടുപോകാനാണ് ഞാൻ ഉദ്ദേശിക്കുന്നത്.എന്റെ ടീമുമായുള്ള അഡാപ്റ്റേഷൻ വളരെ എളുപ്പമാണ്.കാരണം ബാഴ്സ എന്ന ടീം എപ്പോഴും ആക്രമിച്ചു കളിക്കുകയും ഒരുപാട് ഗോളുകൾ നേടുകയും ചെയ്യുന്ന ടീമാണ് ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ റയലിനെതിരെയുള്ള മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സ വിജയിച്ചിരുന്നത്. സൂപ്പർ താരം റാഫീഞ്ഞയായിരുന്നു ബാഴ്സയുടെ വിജയഗോൾ കരസ്ഥമാക്കിയത്.