മാഴ്‌സെലോ ഒന്നാമൻ, ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ

ലാലിഗയിലേക്കുള്ള തിരിച്ചു വരവ് മികച്ചൊരു ജയത്തോടെയാണ് റയൽ മാഡ്രിഡ്‌ ഇന്നലെ കൊണ്ടാടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ എയ്ബറിനെ തകർത്തു വിട്ടത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ക്രൂസ്, റാമോസ്, മാഴ്‌സെലോ എന്നിവർ നേടിയ ഗോളുകളാണ് റയലിന് ജയം സമ്മാനിച്ചത്. ടീം ഒന്നടങ്കം മികച്ച പ്രകടനമായിരുന്നു ഇന്നലെ കാഴ്ച്ചവെച്ചത്. പ്രത്യേകിച്ച് ആദ്യപകുതിയിൽ ബെൻസീമ-ഹസാർഡ് ദ്വയമൊക്കെ നല്ല ഒത്തിണക്കം കാണിച്ചു. ഇന്നലത്തെ മത്സരത്തിലെ ഹൂ സ്‌കോർഡ് ഡോട്ട് കോമിന്റെ പ്ലയെർ റേറ്റിംഗിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് കരസ്ഥമാക്കിയത് മാഴ്‌സെലോയായിരുന്നു. ഒരു ഗോൾ സ്വന്തമാക്കിയ താരം കളം നിറഞ്ഞു കളിച്ചിരുന്നു. 7.9 ആണ് താരത്തിന്റെ റേറ്റിംഗ്. റയൽ ഗോൾകീപ്പർ കോർട്ടുവ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോൾ വഴങ്ങിയ ഒരൊറ്റ പിഴവ് താരത്തിന്റെ റേറ്റിംഗിൽ വലിയ ഇടിവ് വരുത്തി. ഇന്നലത്തെ മത്സരത്തിലെ റേറ്റിംഗുകൾ ഒന്ന് പരിശോധിക്കാം.

റയൽ മാഡ്രിഡ്‌ താരങ്ങളുടെ റേറ്റിംഗ്

റോഡ്രിഗോ : 7.0
ബെൻസിമ : 7.3
ഹസാർഡ് : 7.6
മോഡ്രിച് : 6.6
കാസീമിറോ : 7.1
ക്രൂസ് : 7.8
കാർവഹൽ : 6.8
വരാനെ : 6.9
റാമോസ് : 7.5
മാഴ്‌സെലോ : 7.9
കോർട്ടുവ : 5.5
ബെയ്ൽ (സബ്) : 6.1
വാൽവെർദെ (സബ്) : 6.0
മെന്റി (സബ്) : 6.4
മിലിറ്റാവോ (സബ്) : 6.2
വിനീഷ്യസ് (സബ്) : 6.0

എയ്ബർ താരങ്ങളുടെ റേറ്റിംഗ്

ഗാർഷ്യ : 5.9
ബ്ലാസിസ് : 6.3
എക്സ്പോസിറ്റോ : 6.9
ക്രിസ്ടഫറോ : 6.8
ഒറില്ലാന : 5.9
അൽവാറസ് : 6.3
സോറെസ് : 5.6
ആർബില്ല : 6.3
ഒലിവേര : 6.8
കൊറിയ : 6.4
ദിമിത്രോവിച്ച് : 6.0
എൻറിച്ച്(സബ്) : 6.5
ലിയോൺ(സബ്) : 6.3
ബിഗാസ്(സബ്): 7.3
ഇനൊയ്(സബ്): 6.0
ബുർഗോസ്(സബ്) : 6.1

Leave a Reply

Your email address will not be published. Required fields are marked *