മാഴ്‌സെലോയെ ടീമിലെത്തിക്കണം,ശ്രമങ്ങൾ ആരംഭിച്ച് ഇറ്റാലിയൻ വമ്പൻമാർ!
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായിരുന്ന മാഴ്സെലോ ഈയിടെ ക്ലബ്ബിനോട് വിടപറഞ്ഞിരുന്നു. 15 വർഷത്തോളം ക്ലബ്ബിൽ ചിലവഴിച്ചതിനു ശേഷമാണ് 34-കാരനായ താരം റയലിനോട് വിടപറഞ്ഞത്.25 കിരീടങ്ങൾ റയലിനൊപ്പം സ്വന്തമാക്കിയ മാഴ്സെലോയാണ് അവർക്ക് വേണ്ടി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം.
ഏതായാലും മാഴ്സെലോ എങ്ങോട്ട് എന്നുള്ളതാണ് ഇനി അറിയേണ്ട കാര്യം. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെ, ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോൺ എന്നിവർ താരത്തിന് വേണ്ടി രംഗത്ത് വന്നിരുന്നു.എന്നാലിപ്പോഴിതാ ഇറ്റാലിയൻ വമ്പന്മാരായ എസി മിലാൻ മാഴ്സെലോക്ക് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Marcelo, en la órbita de Milan
— TyC Sports (@TyCSports) June 18, 2022
Tras quince temporadas en el Merengue, el lateral brasileño de 34 años es seguido de cerca por el cuadro italiano, que buscaría su fichaje en este mercado de pases.https://t.co/JhWzYii5zD
തങ്ങളുടെ ലെഫ്റ്റ് ബാക്കായ തിയോ ഹെർണാണ്ടസിന്റെ ബാക്കപ്പായി കൊണ്ടാണ് മാഴ്സെലോയെ എസി മിലാൻ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ 6 ഗോളുകളും 6 അസിസ്റ്റുകളും കരസ്ഥമാക്കാൻ തിയോക്ക് സാധിച്ചിരുന്നു. യൂറോപ്പിൽ തന്നെ തുടരുക എന്നുള്ളതിനാണ് മാഴ്സെലോ പ്രാധാന്യം നൽകുന്നത്.പക്ഷെ എസി മിലാനിൽ എത്തുന്നതിന് മാഴ്സെലോക്ക് മുമ്പിലുള്ള ഏക തടസ്സം സാലറിയാണ്. റയലിൽ ലഭിച്ചിരുന്ന സാലറിയുടെ പകുതിയോളം മാഴ്സെലോ കുറക്കേണ്ടി വന്നേക്കും.
കഴിഞ്ഞ സീസണിൽ 18 മത്സരങ്ങൾ മാത്രമാണ് മാഴ്സെലോ റയലിന് വേണ്ടി കളിച്ചിട്ടുള്ളത്. രണ്ട് അസിസ്റ്റുകളാണ് ഈ മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ സമ്പാദ്യം.