മാഡ്രിഡ് ഡർബിയിലെ പരിക്ക്,നോർമാന്റിന്റെ സ്ഥിതി ഭയപ്പെടുത്തുന്നത്!
കഴിഞ്ഞദിവസം ലാലിഗയിൽ നടന്ന മാഡ്രിഡ് ഡെർബി സമനിലയിലാണ് കലാശിച്ചിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. റയൽ മാഡ്രിഡിന് വേണ്ടി എഡർ മിലിറ്റാവോ ഗോൾ നേടിയപ്പോൾ അത്ലറ്റിക്കോയുടെ സമനില ഗോൾ നേടിയത് എയ്ഞ്ചൽ കൊറേയയായിരുന്നു.അത്ലറ്റിക്കോയുടെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.
എന്നാൽ ഈ മത്സരത്തിനിടയിൽ അത്ലറ്റിക്കോയുടെ സ്പാനിഷ് പ്രതിരോധനിര താരമായ ലെ നോർമാന്റിന് പരിക്കേറ്റിരുന്നു.ചുവാമെനിയുടെ അദ്ദേഹത്തിന്റെ തല കൂട്ടിയിടിക്കുകയായിരുന്നു. കളിക്കളത്തിൽ ചികിത്സ നേടിയതിനുശേഷം അദ്ദേഹം മത്സരം പൂർത്തിയാക്കുകയും ചെയ്തിരുന്നു. പക്ഷേ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയതിനുശേഷമാണ് അദ്ദേഹത്തിന്റെ പരിക്കിലെ ഗുരുതരാവസ്ഥ വ്യക്തമായത്.
ട്രോമാറ്റിക് ബ്രെയിൻ ഇഞ്ചുറിയും കൂടെ സബ്ഡ്യൂറൽ ഹെമോടോമയുമാണ് അദ്ദേഹത്തിന് സംഭവിച്ചിരിക്കുന്നത്. അതായത് തലയോട്ടിക്കിടയിലും തലച്ചോറിന്റെ പ്രതലത്തിനിടയിലും രക്തം കട്ടപിടിക്കുന്ന ഒരു അവസ്ഥയാണ് ഇത്.അതാണ് താരത്തിന് സംഭവിച്ചിരിക്കുന്നത്. ഇതിൽ ഭയപ്പെടുത്തുന്ന ഒരു കാര്യം എന്തെന്നാൽ ചിലപ്പോൾ ഈ പരിക്കിൽ നിന്നും മുക്തനാവാൻ കഴിയില്ല എന്നുള്ളതാണ്.
ഒരുപക്ഷേ ആഴ്ചകൾക്കുള്ളിൽ അദ്ദേഹം ഇതിൽ നിന്നും ഭേദമായേക്കാം.എന്നാൽ ഇതിൽ നിന്നും ഒരിക്കലും ഭേദമാവാത്ത കേസുകൾ വരെ ഉണ്ടായിട്ടുണ്ട്.അങ്ങനെയൊന്നും ഈ താരത്തിന് സംഭവിക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർ ഉള്ളത്. അദ്ദേഹത്തിന് സംഭവിച്ച ഈ പരിക്ക് തീർച്ചയായും ഭയപ്പെടുത്തുന്ന ഒന്നാണ്. ഏതായാലും എത്രയും പെട്ടെന്ന് അദ്ദേഹം ഇതിൽ നിന്നൊക്കെ മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.