മാഡ്രിഡ് ഡെർബിയിൽ ആർക്കൊപ്പം? കൂമാൻ പറയുന്നു!
നാളെ ലാലിഗയിൽ ആരാധകരെ കാത്തിരിക്കുന്നത് ഒരു തീപ്പാറും പോരാട്ടമാണ്. ഒരിക്കൽ കൂടി നഗരവൈരികളായ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും പരസ്പരം ഏറ്റുമുട്ടുന്നു.നാളെ രാത്രി ഇന്ത്യൻ സമയം 8:45-ന് അത്ലെറ്റിക്കോയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിന്റെ ഫലം എന്താവണമെന്ന കാര്യത്തിൽ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ. ഇന്ന് ഒസാസുനക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ. തങ്ങളുടെ മുകളിലുള്ള ടീം പോയിന്റ് നഷ്ടപ്പെടുത്തണമെന്ന ആഗ്രഹം സ്വാഭാവികമാണെന്നും അതല്ലെങ്കിൽ രണ്ട് ടീമുകളും പോയിന്റുകൾ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്നുമാണ് കൂമാൻ അറിയിച്ചത്. എന്നാൽ അതിന് മുമ്പ് തങ്ങൾ തങ്ങളുടെ മത്സരം വിജയിക്കേണ്ടതുണ്ടെന്നും അതിനാണ് പ്രാധാന്യമെന്നും അറിയിച്ചിരിക്കുകയാണ് കൂമാൻ.
Barcelona boss Koeman reveals his desired outcome of the Madrid derby https://t.co/V65rmuPsML
— footballespana (@footballespana_) March 5, 2021
” ഞങ്ങളെ സംബന്ധിച്ചെടുത്തോളം ഒസാസുനക്കെതിരെയുള്ള മത്സരം വളരെ പ്രധാനപ്പെട്ടതാണ്. എന്തെന്നാൽ റയലും അത്ലറ്റിക്കോയും തമ്മിലുള്ള മത്സരം ഞായറാഴ്ച നടക്കുന്നുണ്ട്.നമ്മളെക്കാൾ മുകളിലുള്ള ടീം പോയിന്റുകൾ നഷ്ടപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതല്ലെങ്കിൽ ഇരുടീമുകളും പോയിന്റുകൾ നഷ്ടപ്പെടുത്തേണ്ടതുണ്ട്.പക്ഷെ അതിന് മുന്നേയുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞങ്ങൾ വിജയിക്കണം എന്നുള്ളതാണ്.ഞങ്ങൾ തയ്യാറാവേണ്ടതുണ്ട്. മാഡ്രിഡ് ഡെർബിയേക്കാൾ പ്രാധാന്യം ഞങ്ങൾക്ക് ഞങ്ങളുടെ മത്സരമാണ്.ഞങ്ങൾക്ക് വിജയിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ പിന്നെ മറ്റുള്ളതിൽ കാര്യമില്ല ” കൂമാൻ പറഞ്ഞു. അത്ലെറ്റിക്കോയുടെ തോൽവിയോ അതല്ലെങ്കിൽ സമനിലയോ ആണ് കൂമാൻ ആഗ്രഹിക്കുന്നത് എന്നുള്ളത് ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ്. അത്ലെറ്റിക്കോ, ബാഴ്സ, റയൽ എന്നിവരാണ് ലാലിഗയിൽ യഥാക്രമം ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങളിൽ ഉള്ളവർ.
Koeman is looking forward to one of the Madrid teams dropping points this weekend 😏https://t.co/PPzDK5oCxc pic.twitter.com/cTIuXM8ZtC
— MARCA in English (@MARCAinENGLISH) March 5, 2021