മറ്റൊരു സൂപ്പർ താരത്തെ കൂടി കയ്യൊഴിയാൻ തീരുമാനിച്ച് ബാഴ്സ?

ഈ സീസണിന് ശേഷം എഫ്സി ബാഴ്സലോണയിൽ വൻ തോതിലുള്ള വിറ്റൊഴിവാക്കൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സീസണിലെ മോശം പ്രകടനമാണ് ബാഴ്സയെ അടിമുടി മാറ്റാൻ പ്രസിഡന്റ്‌ ജോയൻ ലാപോർട്ടയെ പ്രേരിപ്പിക്കുന്നത്. ഉംറ്റിറ്റി, കൂട്ടീഞ്ഞോ, ബ്രൈത്വെയിറ്റ്, ഫിർപ്പോ, മാത്യൂസ്, നെറ്റോ, തുടങ്ങിയ താരങ്ങളെ ബാഴ്സ വിൽക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗ്രീസ്‌മാൻ ഉൾപ്പെടെയുള്ള താരങ്ങളുടെ ഭാവി തീരുമാനിക്കപ്പെട്ടിട്ടുമില്ല. ഏതായാലും മറ്റൊരു സൂപ്പർ താരത്തെ കൂടി ബാഴ്സ കയ്യൊഴിയാൻ തീരുമാനിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മധ്യനിരയിലും പ്രതിരോധനിരയിലും കളിക്കുന്ന സെർജി റോബെർട്ടോയെയാണ് ബാഴ്സ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

29-കാരനായ താരം ഒരിക്കൽ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ട താരമായിരുന്നു.2015-ന് ശേഷം പലപ്പോഴും ബാഴ്സയിലെ നിർണായക സാന്നിധ്യമാവാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ സമീപകാലത്ത് മോശം പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. ഇത്‌ തന്നെയാണ് താരത്തെ ഒഴിവാക്കാൻ ബാഴ്‌സയെ പ്രേരിപ്പിക്കുന്നതും.അടുത്ത വർഷം കൂടി താരത്തിന് ബാഴ്‌സയുമായി കരാറുണ്ട്. എന്നാൽ ഈ സമ്മറിൽ തന്നെ താരത്തെ മറ്റേതെങ്കിലും ക്ലബ്ബിന് കൈമാറാൻ ശ്രമിക്കും. ഈ സീസണിൽ കുറച്ചു അവസരങ്ങൾ മാത്രമേ താരത്തിന് കളിക്കാൻ അവസരം ലഭിച്ചിട്ടുള്ളൂ.കഴിഞ്ഞ നാല് വർഷങ്ങളിലും 3000-ന് മുകളിൽ മിനുട്ടുകൾ കളിച്ച താരം ഈ സീസണിൽ ആകെ 1198 മിനുട്ടുകൾ മാത്രമേ കളിച്ചിട്ടൊള്ളൂ.ഏതായാലും ഇനി ബാഴ്‌സയിൽ താരത്തിന് അധികം നിലനിൽപ്പില്ല. ഈ സീസണിൽ ക്ലബ് വിടാൻ വിസമ്മതിച്ചാലും അടുത്ത സീസണിൽ താരം ഫ്രീ ഏജന്റ് ആയിക്കൊണ്ട് ക്ലബ് വിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *