മത്സരത്തിലെ താരം ഇസ്കോ, റയൽ മാഡ്രിഡ് മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ
ലാലിഗയിൽ ഇന്നലെ നടന്ന അവസാനറൗണ്ട് പോരാട്ടത്തിൽ ലെഗാനസിനോട് സമനില വഴങ്ങാനായിരുന്നു റയൽ മാഡ്രിഡിന്റെ വിധി. ലാലിഗ പുനരാരംഭിച്ച ശേഷം ഇതാദ്യമായാണ് റയൽ പോയിന്റുകൾ നഷ്ടപെടുത്തുന്നത്. 2-2 എന്ന സ്കോറിനായിരുന്നു ലെഗാനസ് റയലിനെ പിടിച്ചു കെട്ടിയത്. മത്സരത്തിൽ റാമോസ്, അസെൻസിയോ എന്നിവരാണ് റയൽ മാഡ്രിഡിന് വേണ്ടി ഗോൾ നേടിയത്. എന്നാൽ ഈ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയ താരമായിരുന്നു ഇസ്കോ. റാമോസ് നേടിയ ആദ്യഗോൾ പിറന്നത് ഇസ്കോയുടെ അളന്നു മുറിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു. അസെൻസിയോയുടെ ഗോളും വന്നത് ഇസ്കോയുടെ പാസിൽ നിന്നായിരുന്നു. മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇസ്കോ തന്നെയാണ് ഇന്നലത്തെ മത്സരത്തിലെ താരവും. ഹൂസ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത് ഇസ്കോയാണ്. 8.3 ആണ് താരത്തിന്റെ റേറ്റിംഗ്. താരത്തിന്റെ പിറകിൽ എത്തിയത് ലെഗാനസ് താരം സിൽവയാണ്. ഇദ്ദേഹത്തിനുമുണ്ട് രണ്ട് അസിസ്റ്റുകൾ. 7.9 ആണ് സിൽവയുടെ റേറ്റിംഗ്. റയൽ മാഡ്രിഡിന് ടീമിന് ആകെ ലഭിച്ച റേറ്റിംഗ് 6.88 ആണ്. മറുഭാഗത്തുള്ള ലെഗാനസിന് ലഭിച്ചത് 6.52 ആണ്. മത്സരത്തിലെ റയൽ മാഡ്രിഡ് താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
📊| Isco's two assists against Leganés were his first of the season in all competitions. pic.twitter.com/M734Clkc6g
— RMOnly (@ReaIMadridOnly) July 20, 2020
റയൽ മാഡ്രിഡ് : 6.88
വിനീഷ്യസ് : 7.2
ബെൻസിമ : 6.4
അസെൻസിയോ : 7.7
ഇസ്കോ : 8.3
കാസീമിറോ : 6.8
വാൽവെർദേ : 7.0
മെന്റി : 7.0
റാമോസ് : 7.0
മിലിറ്റാവോ : 6.8
വാസ്‌ക്കസ് : 6.2
അരിയോള : 7.5
നാച്ചോ : 6.8 -സബ്
ഡയസ് : 6.3 -സബ്
ജോവിച്ച് : 6.1 -സബ്
ക്രൂസ് : 6.1 -സബ്
Fantastic game from Isco (MOTM for us).
— Aryan Ringshia (@aryanringshia) July 19, 2020
That's a performance of a man looking to make a case for starting against Manchester City.
115 touches
85 accurate passes (89.5% Accuracy)
3 key passes.
Team high in all
5 dribble attempts: 3 successful pic.twitter.com/KMEx6ogNHC