മഞ്ഞിൽ പുതഞ്ഞ സാന്റിയാഗോ ബെർണാബുവിന് ഹാലണ്ടിന്റെ ‘ലൈക്ക് ‘ !

ബൊറൂസിയ ഡോർട്മുണ്ടിന്റെ ഗോളടി യന്ത്രം എർലിങ് ഹാലണ്ടിനെ റയൽ മാഡ്രിഡ്‌ നോട്ടമിട്ടിട്ടുണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്.നിലവിൽ നല്ലൊരു സ്‌ട്രൈക്കറുടെ അഭാവം റയൽ മാഡ്രിഡ്‌ നേരിടുന്നുണ്ട്. ആ സ്ഥാനത്തേക്കാണ് ഹാലണ്ടിനെയും എംബാപ്പെയെയും റയൽ മാഡ്രിഡ്‌ പരിഗണിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിന്റെ ഒരു പോസ്റ്റിന് ലൈക്ക് അടിച്ചിരിക്കുകയാണ് എർലിങ് ഹാലണ്ട്. റയൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത മഞ്ഞിൽ പുതഞ്ഞ സാന്റിയാഗോ ബെർണാബുവിന്റെ പോസ്റ്റിനാണ് ഹാലണ്ട് ലൈക്ക്‌ അടിച്ചത്. ഇതോടെ സ്പാനിഷ് മാധ്യമമായ എഎസ് ഇക്കാര്യം വാർത്തയാക്കുകയും ചെയ്തു. താരം റയൽ മാഡ്രിഡിനെ പിന്തുടരുന്നുണ്ടെന്നും താരത്തിന് റയലിലേക്ക് വരാൻ താല്പര്യമുണ്ട് എന്ന രൂപത്തിലുമാണ് ഇക്കാര്യം അവർ വാർത്തയാക്കിയത്.

റയൽ മാഡ്രിഡ്‌ മിഡ്‌ഫീൽഡർ മാർട്ടിൻ ഒഡീഗാർഡുമായി അടുത്ത ബന്ധം പുലർത്തുന്ന താരമാണ് ഹാലണ്ട്. ഇരുവരും നോർവേക്ക്‌ വേണ്ടി ഒരുമിച്ച് കളിക്കുന്നവരാണ്. ഏതായാലും അടുത്ത വർഷം താരത്തിന് വേണ്ടി റയൽ ശ്രമങ്ങൾ നടത്തുമെന്ന് ഏറെക്കുറെ ഉറപ്പായതാണ്. ഈ സീസണിൽ കേവലം 16 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളാണ് ഹാലണ്ട് അടിച്ചു കൂട്ടിയത്. ഓരോ 68 മിനുട്ടിനുള്ളിലും ഓരോ ഗോൾ വീതം എന്നാണ് താരത്തിന്റെ ശരാശരി. ഏതായാലും താരത്തിന് റയലിനോട് താല്പര്യമുണ്ട് എന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *