ഭൂരിഭാഗം റഫറിമാരും റയലിന് അനുകൂലം, വിമർശനവുമായി പിക്വേ!

തങ്ങളുടെ ചിരവൈരികളായ റയൽ മാഡ്രിഡിനെതിരെയും ലാലിഗയിലെ റഫറിയിങ്ങിനെതിരെയും ഒരിക്കൽ കൂടി വിമർശനമുയർത്തി ബാഴ്‌സ സൂപ്പർ താരം ജെറാർഡ് പിക്വേ. കഴിഞ്ഞ ദിവസം പോസ്റ്റ്‌ യുണൈറ്റഡിന് നൽകിയ അഭിമുഖത്തിലാണ് പിക്വേ റഫറിമാരെ വിമർശിച്ചത്. ഭൂരിഭാഗം വരുന്ന റഫറിമാരും റയൽ മാഡ്രിഡിൽ നിന്നുള്ളവരാണെന്നും അവർ അറിയാതെ പോലും റയലിന് അനുകൂലമായി നിലകൊള്ളുന്നവരുമാണ് എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

” ഒരു മുൻ റഫറി പറഞ്ഞത് ഇങ്ങനെയായിരുന്നു,85 ശതമാനം വരുന്ന റഫറിമാരും മാഡ്രിഡിൽ നിന്നുള്ളവരാണ്.അവർ എങ്ങനെയാണ് മാഡ്രിഡിന് അനുകൂലമായി തീരുമാനങ്ങൾ എടുക്കാതിരിക്കുക? അവർ അറിയാതെ പോലും റഫറി റയലിന് വേണ്ടി നിലകൊള്ളുകയാണ്.എതിരാളികളെക്കാൾ അവർ മാഡ്രിഡിന് മുൻ‌തൂക്കം നൽകുമെന്നുള്ളത് സ്വാഭാവികമാണ്. റഫറിമാരുടെ പ്രോഫഷണലിസത്തെ ഞാൻ ബഹുമാനിക്കുന്നു.അവർ നല്ല രീതിയിൽ നടത്തി കൊണ്ടുപോവാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ചില അവസരങ്ങളിൽ സംശയം തോന്നുന്നു ” പിക്വേ പറഞ്ഞു.

ഈ ലീഗിൽ ഇരു ക്ലബ്ബുകളും അച്ചടക്കത്തിന്റെ കാര്യത്തിൽ തുല്യരാണ്.36 യെല്ലോ കാർഡുകളാണ് രണ്ട് ടീമുകൾക്കും ഇതുവരെ ലഭിച്ചത്. റയലിന് ഒരു റെഡും ലഭിച്ചു. കഴിഞ്ഞ സീസണിൽ റയലിന് 72 യെല്ലോ കാർഡുകൾ ലഭിച്ചപ്പോൾ ബാഴ്‌സക്ക്‌ 83 എണ്ണം ലഭിച്ചു.രണ്ട് ടീമുകളും മൂന്ന് റെഡ് കാർഡുകളും കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!