ഭാവിയിലേക്കുള്ള ഗാലക്റ്റിക്കോ ടീം, റയൽ കണ്ടു വെച്ചിരിക്കുന്നത് 5 യുവസൂപ്പർ താരങ്ങളെ!

സൂപ്പർ താരങ്ങളെ ഒരുമിച്ച് കൂട്ടി ഗാലക്റ്റിക്കോ ടീം നിർമിക്കുക എന്നുള്ളത് റയൽ പണ്ട് മുതലേ പയറ്റി വരുന്ന തന്ത്രമാണ്. ഭാവിയിലും അത്തരത്തിലുള്ള ഒരു ടീം പടുത്തുയർത്താൻ തന്നെയാണ് റയലിന്റെ പദ്ധതി. ഈ ട്രാൻസ്ഫർ ജാലകത്തിൽ യുവതാരം കാമവിങ്കയെ സ്വന്തമാക്കാൻ റയലിന് കഴിഞ്ഞിരുന്നു. കൂടാതെ കിലിയൻ എംബപ്പേയെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് റയൽ. ഇവരെ കൂടാതെ അഞ്ച് യുവസൂപ്പർ താരങ്ങളെ കൂടി റയലിന് സ്വന്തമാക്കാൻ പദ്ധതിയുണ്ട്. ആ താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

1-റയാൻ ചെർക്കി

ഒളിമ്പിക് ലിയോണിന്റെ 18-കാരനായ താരമാണ് റയാൻ ചെർകി.അറ്റാക്കിങ് മിഡ്‌ഫീൽഡറായാണ് താരം കളിക്കുന്നത്. ഓരോ 90 മിനുട്ടിലും നാലിൽ പരം ഡ്രിബിളുകൾ താരം പൂർത്തിയാക്കാറുണ്ടെന്ന് കണക്കുകൾ ചൂണ്ടി കാണിക്കുന്നു.

2-മത്യാസ്‌ ഡി ലൈറ്റ്.

യുവന്റസിന്റെ ഡച്ച് താരമാണ് ഡി ലൈറ്റ്.22-കാരനായ താരം സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കാറുള്ളത്.ക്ലബ് വിട്ട സെർജിയോ റാമോസിന്റെ സ്ഥാനത്തേക്ക് താരത്തെ റയൽ പരിഗണിച്ചേക്കും.

3-ജൂഡ് ബെല്ലിങ്ഹാം.

ബൊറൂസിയയുടെ ഇംഗ്ലീഷ് താരമാണ് ബെല്ലിങ്ഹാം.18-കാരനായ താരം മധ്യനിരയിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കാറുള്ളത്.

4-ഫെഡറിക്കോ കിയേസ

യുവന്റസിന്റെ ഇറ്റാലിയൻ സൂപ്പർ താരം.23-കാരനായ താരം വിങറായിട്ടാണ് കളിക്കാറുള്ളത്.കഴിഞ്ഞ യൂറോ കപ്പിൽ മിന്നുന്ന പ്രകടനമാണ് കിയേസ പുറത്തെടുത്തിട്ടുള്ളത്.കൂടാതെ യുവന്റസിൽ സ്ഥിരസാന്നിധ്യമാവാനും താരത്തിന് സാധിച്ചു.

5- ഡുസാൻ വ്ലഹോവിച്ച്

ഫിയോറെന്റിനയുടെ സെർബിയൻ സ്ട്രൈക്കറാണ് വ്ലഹോവിച്ച്.21-കാരനായ താരം ഗോളടിച്ചു കൂട്ടുന്നതിൽ മിടുക്കനാണ്. കഴിഞ്ഞ സിരി എയിൽ 21 ഗോളുകൾ നേടിക്കൊണ്ട് ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി.

ഏതായാലും ഈ അഞ്ച് താരങ്ങളെ സ്വന്തമാക്കിയാൽ ഭാവിയിൽ ഒരു ഗലാക്റ്റിക്കോ ടീം പടുത്തുയർത്താൻ റയലിന് സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *