ബ്രസീലിൽ നിന്നും മറ്റൊരു വിനീഷ്യസിനെ കൂടി സ്വന്തമാക്കി റയൽ മാഡ്രിഡ്!
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ നിലവിൽ മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഈ ലാലിഗയിലെ 27 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 6 അസിസ്റ്റുകളും താരം റയലിന് വേണ്ടി കരസ്ഥമാക്കിയിട്ടുണ്ട്.
ഏതായാലും ബ്രസീലിൽ നിന്ന് മറ്റൊരു വിനീഷ്യസിനെ കൂടി റയൽ ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്.ഉക്രൈൻ ക്ലബ്ബായ ഷാക്തർ ഡോണസ്ക്കിൽ നിന്നും വിനീഷ്യസ് ടോബിയാസിനെയാണ് റയൽ ടീമിലെത്തിച്ചിട്ടുള്ളത്.താരവുമായി റയൽ ലോൺ അടിസ്ഥാനത്തിൽ കരാറിൽ എത്തി എന്നുള്ള കാര്യം ഗോൾ ഡോട്ട് കോമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.ഈ സീസണിൽ റയലിന്റെ ബി ടീമായ കാസ്റ്റില്ലയിലായിരിക്കും താരം ജോയിൻ ചെയ്യുക.
— Murshid Ramankulam (@Mohamme71783726) April 1, 2022
റഷ്യ ഉക്രൈനുമായി നടത്തുന്ന യുദ്ധത്തിന്റെ അനന്തരഫലമായി തിരു രാജ്യങ്ങളിലെയും ഫുട്ബോൾ ലീഗുകൾ തടസ്സപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ യുവേഫ തങ്ങളുടെ നിയമത്തിൽ മാറ്റം വരുത്തിയിരുന്നു.ഇരു രാജ്യങ്ങളിലുമുള്ള താരങ്ങൾക്ക് ഇപ്പോൾ തന്നെ ക്ലബുകൾ മാറാൻ യുവേഫ അനുമതി നൽകുകയായിരുന്നു.ഇത് മുതലെടുത്തു കൊണ്ടാണ് റയൽ മാഡ്രിഡ് വിനീഷ്യസിനെ സ്വന്തമാക്കിയിട്ടുള്ളത്.
പ്രതിരോധനിര താരമാണ് വിനീഷ്യസ് ടോബിയാസ്.സെന്റർ ബാക്കായും റൈറ്റ് ബാക്കായും 18-കാരനായ തന്നെ കളിക്കാൻ സാധിക്കും.ഈ ജനുവരിയിൽ ഇന്റർനാസിയോണലിൽ നിന്നായിരുന്നു വിനീഷ്യസ് ഷാക്തറിൽ എത്തിയത്.എന്നാൽ അരങ്ങേറ്റം കുറിക്കാനുള്ള അവസരം പോലും താരത്തിന് ലഭിച്ചിരുന്നില്ല.ഏതായാലും ഈ സമ്മറിൽ താരത്തെ സ്ഥിരമായി ക്ലബ് നിലനിർത്താനുള്ള ഓപ്ഷനും റയൽ മാഡ്രിഡിന്റെ മുമ്പിലുണ്ട്.