ബ്രസീലിലേക്ക് തിരിച്ചെത്താനാവാതെ ഫിലിപ്പെ കൂട്ടീഞ്ഞോ!
എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരമായ ഫിലിപ്പെ കൂട്ടീഞ്ഞോ ഈ ജനുവരിയിൽ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ബാഴ്‌സയിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളായ കൂട്ടീഞ്ഞോയെ കൈവിടാൻ തന്നെയാണ് ബാഴ്സയുടെ തീരുമാനം.ഒട്ടേറെ ക്ലബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു.
ഇതിൽ നിരവധി ബ്രസീലിയൻ ക്ലബുകളുമുണ്ടായിരുന്നു.ഫ്ലെമെങ്കോ, കൊറിന്ത്യൻസ്, പാൽമിറാസ് എന്നിവരൊക്കെ താരത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ 15 മില്യൺ യൂറോയാണ് കൂട്ടീഞ്ഞോ ബാഴ്സയിൽ കൈപ്പറ്റി കൊണ്ടിരിക്കുന്നത്. താൻ ചേക്കേറുന്ന ക്ലബ്ബിലും ഇതേ സാലറി തന്നെ ലഭിക്കണമെന്നാണ് കൂട്ടീഞ്ഞോയുടെ ആഗ്രഹം. എന്നാൽ ഈ തുക ബ്രസീലിയൻ ക്ലബുകൾക്കൊക്കെ താങ്ങാവുന്നതിലുമപ്പുറമാണ്. അത്കൊണ്ട് തന്നെ ബ്രസീലിലേക്ക് തിരിച്ചെത്തുക എന്ന കൂട്ടീഞ്ഞോയുടെ മോഹം സഫലമാവാൻ സാധ്യതയില്ല.
— Murshid Ramankulam (@Mohamme71783726) December 31, 2021
പ്രീമിയർ ലീഗ് ക്ലബുകളായ ആഴ്സണൽ, ന്യൂ കാസിൽ യുണൈറ്റഡ്, ടോട്ടൻഹാം, എവെർട്ടൻ എന്നിവരൊക്കെ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാനാണ് ഈ ക്ലബുകളൊക്കെ ഉദ്ദേശിച്ചിരിക്കുന്നത്. ആഴ്സണൽ പരിശീലകനായ ആർടെറ്റക്ക് വളരെ താല്പര്യമുള്ള താരമാണ് കൂട്ടീഞ്ഞോ. പക്ഷേ താരത്തിന്റെ ഉയർന്ന സാലറി തന്നെയാണ് പല ക്ലബ്ബുകൾക്ക് മുന്നിലും തടസ്സമായി നിലകൊള്ളുന്നത്.
നിലവിൽ പരിക്കിന്റെ പിടിയിലാണ് കൂട്ടീഞ്ഞോയുള്ളത്. ഈ സീസണിൽ 12 ലാലിഗ മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകളും നേടിയിട്ടുണ്ട്.