ബ്രസീലിയൻ സൂപ്പർതാരത്തെ ബാഴ്സക്ക് വേണം, വമ്പൻ തുക മുടക്കാൻ ക്ലബ്ബ് തയ്യാർ!

വരുന്ന സീസണിലേക്ക് ടീമിനെ കൂടുതൽ മികവുറ്റതാക്കാനുള്ള പരിശ്രമങ്ങളിലാണ് ബാഴ്സയുടെ പരിശീലകനായ സാവിയുള്ളത്. മധ്യനിരയിലെ സൂപ്പർതാരമായ സെർജിയോ ബുസ്ക്കെറ്റ്സ് ഇനി ക്ലബ്ബിനോടൊപ്പം ഉണ്ടാവില്ല.നിരവധി സൂപ്പർതാരങ്ങളെ മിഡ്ഫീൽഡിലേക്ക് എഫ്സി ബാഴ്സലോണ ലക്ഷ്യം വെക്കുന്നുണ്ട്.ഗുണ്ടോഗനും ബെർണാഡോ സിൽവയുമൊക്കെ അതിൽ പെട്ടവരാണ്.

ഇപ്പോഴിതാ പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി ടൈംസ് ഒരു ട്രാൻസ്ഫർ റൂമർ പങ്കുവെച്ചിട്ടുണ്ട്. അതായത് ന്യൂകാസിൽ യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ബ്രൂണോ ഗിമിറസിനെ സ്വന്തമാക്കാൻ ബാഴ്സക്ക് താല്പര്യമുണ്ട്.സാവിക്ക് വളരെയധികം താല്പര്യമുള്ള ഒരു താരമാണ് ബ്രൂണോ ഗിമിറസ്.ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ താരത്തിനു വേണ്ടി ശ്രമങ്ങൾ നടത്തിയേക്കും.

മാത്രമല്ല ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് വേണ്ടി വലിയ ഒരു തുക മുടക്കാനും ബാഴ്സ തയ്യാറാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. 100 മില്യൺ യൂറോ വരെ ഈ ബ്രസീൽ താരത്തിനു ബാഴ്സ ഓഫർ ചെയ്തേക്കും. പക്ഷേ താരത്തെ ന്യൂകാസിൽ യുണൈറ്റഡ് കൈവിടുമോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്.താരത്തെ നിലനിർത്താൻ തന്നെയാണ് ഈ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആഗ്രഹിക്കുന്നത്.

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ന്യൂകാസിൽ യുണൈറ്റഡും ബ്രൂണോ ഗിമിറസും പുറത്തെടുത്തിരുന്നത്. അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ന്യൂകാസിൽ യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്. 2022 ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രൂണോയെ ലിയോണിൽ നിന്നും ന്യൂകാസിൽ സ്വന്തമാക്കിയത്. 42 മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി ന്യൂകാസിൽ ചിലവഴിച്ചിരുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാല് ഗോളുകളും 5 അസിസ്റ്റുകളും ആണ് ഈ സെൻട്രൽ മിഡ്ഫീൽഡർ സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *