ബ്രസീലിയൻ താരത്തെ എഫ്സി ബാഴ്സലോണ ഒഴിവാക്കി!

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ മിഡ്‌ഫീൽഡറായിരുന്ന മാത്യൂസ് ഫെർണാണ്ടസിനെ ക്ലബ് ഒഴിവാക്കി. താരവുമായുള്ള കരാർ വിച്ഛേദിച്ചതായി ബാഴ്സ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ താരം ഫ്രീ ഏജന്റായി മാറി. ഇനി ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ ഈ ബ്രസീലിയൻ താരത്തിന് സാധിക്കും.2020 വിന്റർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ ക്ലബായ പാൽമിറാസിൽ നിന്നും ഫെർണാണ്ടസിനെ ബാഴ്സ സൈൻ ചെയ്യുന്നത്. ഏഴ് മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി ബാഴ്‌സ ചിലവഴിച്ചത്.തുടർന്ന് സ്പാനിഷ് ക്ലബായ വല്ലഡോലിഡിലേക്ക് താരത്തെ ലോണിൽ അയക്കുകയായിരുന്നു.ലോൺ കാലാവധി അവസാനിച്ച ശേഷം താരം ഈ സീസണിൽ ബാഴ്‌സക്കൊപ്പമായിരുന്നു. എന്നാൽ ഡൈനാമോ കീവിനെതിരെയുള്ള മത്സരത്തിൽ ഇരുപത് മിനുട്ട് മാത്രമാണ് ബാഴ്‌സക്കായി കളിക്കാൻ താരത്തിന് സാധിച്ചത്. പലപ്പോഴും പരിക്കുകൾ താരത്തെ അലട്ടുകയും ചെയ്തിരുന്നു.

ഇതോടെ താരവുമായുള്ള കരാർ നിർത്തലാക്കാൻ ബാഴ്‌സ തീരുമാനിച്ചത്.ഇതേകുറിച്ച് ബാഴ്‌സ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെയാണ്.. ” ബ്രസീലിയൻ താരമായ മാത്യൂസ് ഫെർണാണ്ടസിന്റെ സേവനം ഇനി ക്ലബ്ബിന് ആവിശ്യമില്ലെന്നും ജൂൺ 2025 വരെയുള്ള അദ്ദേഹത്തിന്റെ കരാർ വിച്ഛേദിച്ചതായും എഫ്സി ബാഴ്സലോണ അറിയിക്കുന്നു.1998 ജൂൺ മുപ്പതിനാണ് ഈ താരം ജനിക്കുന്നത്.2020 വിന്റർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു താരം എഫ്സി ബാഴ്സലോണയിൽ എത്തിയത്.ബാക്കിയുള്ള സീസൺ അദ്ദേഹം വല്ലഡോലിഡിനൊപ്പം ലോണിൽ ചിലവഴിച്ചു.തുടർന്ന് 2020/21 പ്രീ സീസണിൽ താരം ബാഴ്‌സയുടെ സീനിയർ ടീമിനൊപ്പമുണ്ടായിരുന്നു ” ഇതാണ് ബാഴ്‌സ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *