ബ്രസീലിയൻ താരത്തിന്റെ ഓൺ ഗോളിൽ റയലിനെതിരെ വിജയം സ്വന്തമാക്കി ബാഴ്സ!
ഇന്നലെ കോപ്പ ഡെൽ റെയിൽ നടന്ന ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിന് ആണ് ബാഴ്സ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർ താരമായ എഡർ മിലിറ്റാവോയുടെ സെൽഫ് ഗോൾ ആണ് ബാഴ്സക്ക് വിജയം നേടിക്കൊടുത്തത്.
റയൽ മാഡ്രിഡിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറിയത്. ആദ്യ പകുതിയിൽ തന്നെ മിലിറ്റാവോ ഓൺ ഗോൾ വഴങ്ങുകയായിരുന്നു.തിരിച്ചടിക്കാൻ റയൽ മാഡ്രിഡിന് സ്വന്തം മൈതാനത്ത് സാധിക്കാതെ പോവുകയായിരുന്നു.
Barça after taking the lead at Real Madrid 👊 pic.twitter.com/7cquruVNeK
— B/R Football (@brfootball) March 2, 2023
മാത്രമല്ല ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞില്ല. സ്വന്തം മൈതാനത്ത് 2010ന് ശേഷം ഇത് ആദ്യമായാണ് സംഭവിക്കുന്നത്. ഇനി രണ്ടാം പാദ മത്സരം ബാഴ്സയുടെ മൈതാനത്ത് വച്ചാണ് നടക്കുക. അത് അതിജീവിക്കാൻ കഴിഞ്ഞാൽ ബാഴ്സക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കും.