ബ്രസീലിന്റെ യുവ സൂപ്പർ താരം വിറ്റോർ റോക്കിന് വേണ്ടിയുള്ള നീക്കങ്ങൾ അതിവേഗത്തിലാക്കി എഫ്സി ബാഴ്സലോണ.
കഴിഞ്ഞ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീലിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ സൂപ്പർ താരമാണ് വിറ്റോർ റോക്ക്.ബ്രസീലിയൻ ക്ലബ്ബായ അത്‌ലറ്റിക്കോ പരാനൻസിന് വേണ്ടിയാണ് യുവതാരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം യൂറോപ്പിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്.
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ താരത്തിൽ വളരെയധികം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഇതിനു വേണ്ടിയുള്ള നീക്കങ്ങൾ ബാഴ്സ അതിവേഗത്തിലാക്കിയിട്ടുണ്ട്. ബാഴ്സയിലേക്ക് വരാൻ തന്നെയാണ് ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് താല്പര്യം. ക്ലബ്ബ് താരത്തിന്റെ പിതാവുമായും ഏജന്റുമായും ഇപ്പോൾ ചർച്ചകൾ നടത്തിയിട്ടുമുണ്ട്.
💰 El Barça ya conoce el precio de la operación Vitor Roque
— Mundo Deportivo (@mundodeportivo) April 4, 2023
📂 La visita del padre y el agente del jugador sirvió para establecer el coste del traspaso, las pretensiones y los plazos
✍️@JoanPoquiEraso https://t.co/io2syrIZq8
45 മില്യൺ യൂറോയാണ് താരത്തിന്റെ അടിസ്ഥാനവില. ഈ തുക ലഭിച്ചാൽ മാത്രമേ ക്ലബ്ബ് അദ്ദേഹത്തെ കൈവിടുകയുള്ളൂ.ബാഴ്സയെ കൂടാതെ ആർസണൽ,ചെൽസി,ഇന്റർ മിലാൻ,പിഎസ്ജി എന്നിവർക്കൊക്കെ ഈ താരത്തിൽ താല്പര്യമുണ്ട്.അത്കൊണ്ട് തന്നെ റോക്കിന് വേണ്ടി ആവശ്യപ്പെടുന്ന തുക വർദ്ധിക്കാനും സാധ്യതയുണ്ട്.
സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതിനാൽ വലിയ തുക ചിലവഴിക്കാൻ ബാഴ്സക്ക് കഴിയില്ല എന്നുള്ളതാണ് പ്രധാനപ്പെട്ട പ്രതിസന്ധി. ബാഴ്സയിലേക്ക് പോവാൻ താല്പര്യപ്പെടുന്ന താരം വരുന്ന സമ്മറിൽ തന്നെ ക്ലബ്ബിൽ എത്താനാണ് ആഗ്രഹിക്കുന്നത്. മികച്ച ഓഫർ നൽകിക്കൊണ്ട് അത്ലറ്റിക്കോയുമായി ബാഴ്സക്ക് കരാറിൽ എത്താൻ കഴിയുന്നില്ലെങ്കിൽ ഈ ബ്രസീലിയൻ സൂപ്പർതാരം മറ്റുള്ള ഓപ്ഷനുകൾ പരിഗണിച്ചേക്കും.