ബെൻസിമ ബാലൺ ഡി’ഓർ നേടുമോ? പെരസ് പറയുന്നു!

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമ നടത്തിക്കൊണ്ടിരിക്കുന്നത്.47 ഗോളുകളും 14 അസിസ്റ്റുകളുമാണ് ഇതുവരെ ബെൻസിമ കരസ്ഥമാക്കിയിട്ടുള്ളത്.ലീഗിലെ പിച്ചിച്ചി ട്രോഫി ഏറെക്കുറെ ബെൻസിമ ഉറപ്പിച്ചിട്ടുണ്ട്. റയലിനൊപ്പം ലാലിഗയും സൂപ്പർ കോപ്പയും ഫ്രാൻസിനൊപ്പം യുവേഫ നേഷൻസ് ലീഗ് കിരീടവുമൊക്കെ ബെൻസിമ കരസ്ഥമാക്കിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ ഓർ പുരസ്കാരം ബെൻസിമക്ക് നൽകണമെന്നുള്ള ആവശ്യം ആരാധകർക്കിടയിൽ ഉയർന്നിട്ടുണ്ട്.റയലിന്റെ പ്രസിഡന്റായ ഫ്ലോറെന്റിനോ പെരസും ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ബെൻസിമ നേരത്തെ തന്നെ ബാലൺ ഡി ‘ഓർ അർഹിച്ചതാണെന്നും ഇത്തവണ എന്തായാലും ബെൻസിമക്ക് നൽകണമെന്നുമാണ് പെരസ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം മൂവി സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെരസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത്തവണ അവർ തീർച്ചയായും ബെൻസിമക്ക് ബാലൺ ഡി’ഓർ പുരസ്കാരം നൽകണം.അദ്ദേഹത്തിൽ നിന്നും പുരസ്കാരം അവർ ഇനി മാറ്റി നിർത്താൻ പാടില്ല. അടുത്ത ബാലൺ ഡി’ഓർ ബെൻസിമക്കുള്ളതാണ് കാര്യത്തിൽ ആർക്കും സംശയം കാണില്ല. എന്റെ അഭിപ്രായത്തിൽ നേരത്തെ തന്നെ അദ്ദേഹത്തിന് ബാലൺ ഡി’ഓർ നൽകണമായിരുന്നു ” ഇതാണ് പെരസ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്നു ബെൻസിമ ഫിനിഷ് ചെയ്തിരുന്നത്.മെസ്സി,ലെവന്റോസ്ക്കി,ജോർഗീഞ്ഞോ എന്നിവരായിരുന്നു ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

Leave a Reply

Your email address will not be published. Required fields are marked *